എംബാപ്പെക്ക് പെലെയുടെ നന്ദിയും അഭിനന്ദനവും
text_fieldsസാവോപോളോ: തന്റെ റെക്കോഡ് തകർത്ത ഫ്രാൻസിന്റെ കിലിയൻ എംബാപ്പെക്ക് അഭിനന്ദനവുമായി ഇതിഹാസ താരം പെലെ. കുറഞ്ഞ പ്രായത്തിൽ കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയ താരമെന്ന നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്.
സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ചികിത്സയിലുള്ള പെലെക്ക് വേണ്ടി പ്രാർഥിച്ച് ഈ മാസം മൂന്നിന് എംബാപ്പെ ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് മറുപടിയായുള്ള ട്വീറ്റിലാണ് ഇതിഹാസ താരത്തിന്റെ അഭിനന്ദനം. ''നന്ദി, എംബാപ്പെ. ലോകകപ്പിലെ എന്റെ മറ്റൊരു റെക്കോഡ് കൂടി നീ തകർത്തതിൽ സന്തോഷം കൂട്ടുകാരാ'' -പെലെ ട്വിറ്ററിൽ കുറിച്ചു.
അർബുദ ചികിത്സയിലുള്ള പെലെ ഗുരുതരാവസ്ഥയിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ആരോഗ്യവാനാണെന്നായിരുന്നു കുടുംബം പ്രതികരിച്ചത്. അതിനിടെയാണ് സമൂഹമാധ്യമത്തിലൂടെയുള്ള പ്രതികരണം.

