ലോകകപ്പിൽ രാഷ്ട്രീയം വേണ്ട, ടീമുകൾ കളിയിൽ ശ്രദ്ധിക്കണം -ഫിഫ
text_fieldsഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ
ദോഹ: ലോകകപ്പ് കിക്കോഫ് വിസിലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉയരുന്ന രാഷ്ട്രീയ വിമർശനങ്ങൾക്കെതിരെ തുറന്നടിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. ഫുട്ബാളിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് ഫിഫ അധ്യക്ഷൻ ലോകകപ്പ് കളിക്കുന്ന 32 ടീമുകള്‍ക്കും കത്തെഴുതി. വിവാദങ്ങള്‍ ഒഴിവാക്കി കളിയില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയിട്ടുള്ള കാര്യങ്ങള്‍ കളിയുമായി കൂട്ടിക്കുഴക്കരുത്. ഫിഫ നിലകൊള്ളുന്നത് ഫുട്ബാളിന് വേണ്ടിയാണ്. ലോകത്തെ മുഴുവന്‍ ധാര്‍മികത പഠിപ്പിക്കല്‍ ഫിഫയുടെ ലക്ഷ്യമല്ല. എല്ലാ അഭിപ്രായങ്ങളെയും വിശ്വാസങ്ങളെയും മാനിക്കാനാണ് ശ്രമിക്കുന്നത്'-ടീമുകൾക്ക് എഴുതിയ കത്തിൽ ഇന്‍ഫന്റിനോ വ്യക്തമാക്കി.
'വൈവിധ്യമാണ് ലോകത്തിന്റെ ശക്തി, ഒരു മനുഷ്യനും ഒരു സംസ്കാരവും മറ്റൊന്നിനേക്കാള്‍ മികച്ചതല്ല. പരസ്പര ബഹുമാനമാണ് എല്ലാത്തിന്റെയും അടിത്തറ. ദയവുചെയ്ത് എല്ലാവരും അത് മനസ്സിലാക്കണം.
ഫുട്ബാളാണ് ശ്രദ്ധാകേന്ദ്രമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളും ചില കളിക്കാരും ഖത്തറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് ഇന്‍ഫന്റിനോയുടെ കത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

