Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightബ്രസീൽ ക്യാമ്പിനെ...

ബ്രസീൽ ക്യാമ്പിനെ വലച്ച് പരിക്ക്; നെയ്മർക്കു പുറമെ ഡാനിലോയും പുറത്ത്

text_fields
bookmark_border
neymar brazil
cancel

ദോഹ: കാമറൂണിനെതിരൊയ മത്സരത്തിൽ പരിക്കു പറ്റിയ നെയ്മർക്കും ഡാനിലോക്കും അടുത്ത ഗ്രൂപ് പോരാട്ടങ്ങളിൽ കളിക്കാനാകില്ല. വ്യാഴാഴ്ചത്തെ കളിയിൽ കണങ്കാലി​നാണ് ഇരുവർക്കും പരിക്കു പറ്റിയിരുന്നത്. ​വെള്ളിയാഴ്ച ഉച്ചക്കു ശേഷം നടത്തിയ എം.ആർ.ഐ സ്കാനിങ്ങിൽ ലിഗമെന്റിന് ക്ഷതമുള്ളതായി കണ്ടെത്തി. അടുത്ത രണ്ടു മത്സരങ്ങളിലും ഇറങ്ങാനാകാത്ത ഇരുവർക്കും ടീം നോക്കൗട്ടിലെത്തിയാൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം കാലിന് പരിക്കേറ്റ ശേഷം പിന്നെയും മൈതാനത്തു തുടർന്ന നെയ്മറെ 10 മിനിറ്റിനു ശേഷം പിൻവലിക്കുകയായിരുന്നു. സെർബിയൻ പ്രതിരോധനിരയിലെ നികൊളാ മിലെൻകോവിച്ചാണ് താരത്തെ വീഴ്ത്തിയത്. കളിയിലുടനീളം കടുത്ത മാർക്കിങ്ങിനിരയായ ​നെയ്മറെ കടന്നുകയറാൻ വിടാതെ സെർബിയൻ പ്രതിരോധം പലവട്ടം വീഴ്ത്തിയിരുന്നു. സമാനമായ വീഴ്ചയെന്ന ആശ്വാസത്തിൽ നിന്നെങ്കിലും വേദന കടുത്തതോടെ 79ാം മിനിറ്റിൽ പിൻവലിക്കുകയായിരുന്നു. പരിക്ക് അത്ര ഗുരുതര​മല്ലെന്നും നോക്കൗട്ട് റൗണ്ടിൽ കളിക്കാനാകുമെന്നും കോച്ച് ടിറ്റെ പ്രതീക്ഷ പങ്കുവെച്ചു.

റിച്ചാർലിസൺ രണ്ടുവട്ടം വല കുലുക്കിയ കളിയിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ​ബ്രസീലിന്റെ വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeymarFIFA World CupDanilo
News Summary - Neymar, Danilo out of Brazil’s FIFA World Cup group stage matches
Next Story