Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightമെസ്സി മൂന്നാം ഗോൾ...

മെസ്സി മൂന്നാം ഗോൾ നേടിയപ്പോൾ കണ്ണുകൾ നിറഞ്ഞു- വെളിപ്പെടുത്തലുമായി റാഫേൽ നദാൽ

text_fields
bookmark_border
Nadal
cancel

ലോകകപ്പ് കലാശപ്പോര് 90 മിനിറ്റും പിന്നിട്ട് അധിക സമയത്തേക്ക് നീളുകയും അർജന്റീനയെ മുന്നിലെത്തിച്ച് മെസ്സി ടീമിന്റെ മൂന്നാം ഗോൾ നേടുകയും ചെയ്തപ്പോൾ ശരിക്കും കണ്ണുനിറഞ്ഞുപോയെന്ന് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ. ഖത്തറിൽ ആദ്യാവസാനം ടീമിന്റെ ​നെടുംതൂണായി നിന്നാണ് മെസ്സി കപ്പുയർത്തിയത്.

കാൽപന്തു ലോകം ഏറ്റവുമാദരിക്കുന്ന പ്രതിഭയായിട്ടും അകന്നുനിന്ന ലോകകിരീടം ​ഉറപ്പാക്കിയായിരുന്നു ഫൈനലിൽ മെസ്സിയുടെ പ്രകടനം. ടീമിന്റെ ആദ്യ ഗോൾ സ്വന്തമാക്കിയ 35കാരൻ പിന്നീടും ടീമിന്റെ ആക്രമണങ്ങളുടെ ചുക്കാൻ പിടിച്ചു. ഡി മരിയ രണ്ടാം ഗോളും നേടിയതോടെ എല്ലാം ഉറപ്പിച്ചെന്ന് തോന്നിയ അർജന്റീന ആഘോഷം കൊഴുപ്പിച്ച അവസാന മിനിറ്റുകളിലാണ് എംബാപ്പെ അടുത്തടുത്ത മിനിറ്റുകളിൽ ഗോൾ നേടി ഫ്രാൻസിനെ ഒപ്പം പിടിച്ചത്. അധിക സമയത്ത് അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ച് മെസ്സി ടീമിന്റെ മൂന്നാം ഗോൾ നേടി. ഇതോടെ ആഹ്ലാദം അണ​പൊട്ടി റയൽ മഡ്രിഡ് ആരാധകൻ കൂടിയായ നദാൽ സന്തോഷം കൊണ്ട് കരഞ്ഞുപോയത്. കിരീടം ലാറ്റിൻ അമേരിക്കയിലേക്കെന്നായ ഘട്ടത്തിൽ ഫ്രാൻസിനായി എംബാപ്പെ വീണ്ടും സ്കോർ ചെയ്തു. പെനാൽറ്റിയിലായിരുന്നു സമനില ഗോൾ. ഫൈനലിൽ രണ്ടുവട്ടം വലകുലുക്കിയ മെസ്സിയായിരുന്നു കളിയി​ലെ താരം. ഷൂട്ടൗട്ടിലും ആദ്യ കി​ക്കെടുത്ത് തുടക്കമിട്ട താരം ഒടുവിൽ കപ്പുയർത്തിയാണ് മടങ്ങിയത്.

‘‘ശരിക്കും ഞാനത് ആസ്വദിച്ചു. അതെന്നെ ആവേശിച്ചു. അർജന്റീനയോ​ട് പ്രത്യേക ഇഷ്ടമൊന്നുമില്ലാതിരുന്നിട്ടും മെസ്സി മൂന്നാം ഗോൾ നേടിയപ്പോൾ കണ്ണുകളിൽനിന്ന് കണ്ണീർതുള്ളികൾ ചാലിട്ടിറങ്ങി’’- നദാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World cupNadalLionel Messi
News Summary - Nadal: Tears fell from my eyes when Messi won the World Cup
Next Story