Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിക്ക് മാതാവിന്റെ സ്നേഹാശ്ലേഷം; വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border
മെസ്സിക്ക് മാതാവിന്റെ സ്നേഹാശ്ലേഷം; വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
cancel

ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ ​കീഴടക്കി 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്റീനക്ക് കിരീടം​ സമ്മാനിച്ച ലയണൽ മെസ്സിക്ക് മാതാവിന്റെ സ്നേഹാശ്ലേഷം. ഗ്രൗണ്ടിൽ താരങ്ങളുടെ ആഘോഷങ്ങൾക്കിടെയാണ് അർജന്റീന ജഴ്സിയണിഞ്ഞ് ​സൂപ്പർ താരത്തിന്റെ മാതാവ് സെലിയ മരിയ എത്തിയത്. ആഹ്ലാദത്താൽ ഇരുവരും കെട്ടിപ്പിടിച്ച് ദീർഘനേരം നിൽക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ മൊറോക്കൊ താരങ്ങളായ അഷ്റഫ് ഹക്കീമിയും സുഫിയാൻ ബൂഫലും മാതാക്കൾക്കൊപ്പം വിജയം ആഘോഷിക്കുന്ന വിഡിയോകൾ ഖത്തർ ലോകകപ്പിലെ മനോഹര കാഴ്ചകളായി വിശേഷിപ്പിക്കപ്പെട്ടിരുന്നു.

ലോകകപ്പ് നേട്ടം മെസ്സിയും സംഘവും ഡ്രസിങ് റൂമിൽ ആഘോഷിക്കുന്നതിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഡ്രസിങ് റൂമിലെ മേശയിൽ കപ്പുമായി കയറുന്ന മെസ്സി പാട്ടുപാടി നൃത്തം ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സഹതാരങ്ങളും ഇതിൽ പങ്കുചേരുന്നു. ലോകകപ്പ് വിജയം ആഘോഷിക്കാൻ അർജന്റീന തലസ്ഥാനമായ ബ്വേനസ് ഐറിസിൽ ദശലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mother's hug for Messi; Social media picked up the video
Next Story