Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightമൊറോക്കോ ഗർജനം: ...

മൊറോക്കോ ഗർജനം: ബെൽജിയത്തെ 2-0ത്തിന് അട്ടിമറിച്ചു

text_fields
bookmark_border
Morocco Overthrew Belgium 2 0
cancel
camera_alt

ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് എഫിൽ ബെൽജിയത്തെ കീഴടക്കിയ മൊറോക്കോയുടെ ആഹ്ലാദം -ബൈജു കൊടുവള്ളി

ദോ​ഹ: ത​ക​ർ​പ്പ​ൻ അ​ട്ടി​മ​റി​യു​ടെ അ​ക​മ്പ​ടി​യോ​ടെ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ​ച​രി​ത്ര​ത്തി​ലെ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി മൊ​റോ​ക്കോ. ലോ​ക റാ​ങ്കി​ങ്ങി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ മൂ​ന്നാം സ്ഥാ​ന​ക്കാ​രു​മാ​യ ബെ​ൽ​ജി​യ​ത്തെ 2-0ത്തി​ന് കീ​ഴ​ട​ക്കി​യ ​മൊ​റോ​ക്കോ ഗ്രൂ​പ് എ​ഫി​ൽ ര​ണ്ടു ക​ളി​ക​ളി​ൽ​നി​ന്ന് നാ​ലു പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഗ്രൂ​പ് ഇ​യി​ൽ ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ച പ​കി​ട്ടു​മാ​യെ​ത്തി ക​ളം​നി​റ​ഞ്ഞ ജ​പ്പാ​നെ 1-0ത്തി​ന് മ​റി​ക​ട​ന്ന് കോ​സ്റ്റ​റീ​ക ആ​ദ്യ മ​ത്സ​ര​ത്തി​ലെ ദ​യ​നീ​യ തോ​ൽ​വി​യി​ൽ​നി​ന്ന് തി​രി​ച്ചു​വ​ന്നു.

അ​ൽ​തു​മാമ​ സ്റ്റേ​ഡി​യ​ത്തി​ൽ മൊ​റോ​​ക്കോ​യു​ടെ ചു​വ​പ്പ​ൻ ആ​രാ​ധ​ക​ർ​ക്കു മു​ന്നി​ൽ യ​ഥാ​ർ​ഥ ചു​വ​പ്പ​ന്മാ​രാ​യ ബെ​ൽ​ജി​യം വി​യ​ർ​ത്ത മ​ത്സ​ര​മാ​യി​രു​ന്നു. വ​മ്പ​ൻ താ​ര​ങ്ങ​ൾ​ക്കെ​തി​രെ പ​ത​റാ​തെ പ​ന്തു​ത​ട്ടി​യ 'അ​റ്റ്ല​സ് സിം​ഹ​ക്കൂ​ട്ട​ങ്ങ​ൾ' 73ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​ൻ അ​ബ്ദു​ൽ ഹ​മീ​ദ് സ​ബി​രി​യി​ലൂ​ടെ ആ​ദ്യ ഗോ​ൾ നേ​ടി.

92ാം മി​നി​റ്റി​ൽ ഇ​ഞ്ചു​റി സ​മ​യ​ത്ത് മ​റ്റൊ​രു പ​ക​ര​ക്കാ​ര​നാ​യ സ​ക്ക​രി​യ അ​ബൂ​ഖ്‍ലാ​ൽ വി​ജ​യ​മു​റ​പ്പി​ച്ച​തോ​ടെ ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ മൂ​ന്നാം അ​ട്ടി​മ​റി​ക്ക് ആ​രാ​ധ​ക​ർ സാ​ക്ഷ്യം​വ​ഹി​ച്ചു. ബോ​ക്സി​ന്റെ മൂ​ല​യി​ൽ​നി​ന്ന് പാ​യി​ച്ച ഫ്രീ​കി​ക്കാ​ണ് ലോ​കോ​ത്ത​ര ഗോ​ളി തി​ബോ കോ​ർ​ട്ടു​വ​യെ ഇ​ളി​ഭ്യ​നാ​ക്കി സ​ബി​രി ഗോ​ളി​ലെ​ത്തി​ച്ച​ത്. തി​രി​ച്ച​ടി​ക്കാ​നു​ള്ള ശ്ര​മം മൊ​റോ​ക്കോ ഫ​ല​പ്ര​ദ​മാ​യി ത​ട​ഞ്ഞു.

ബെ​ൽ​ജി​യ​ത്തി​ന്റെ പ്ര​തി​രോ​ധ​ത്തി​ന്റെ ദൗ​ർ​ബ​ല്യം വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ ടീം ​പ​ല​വ​ട്ടം കാ​ണി​ച്ചു​കൊ​ടു​ത്തു. സി​യേ​ക്കി​​ന്റെ ക്രോ​സി​ൽ​നി​ന്ന് സ​ക്ക​രി​യ ഗോ​ള​ടി​ച്ച​തോ​ടെ ബെ​ൽ​ജി​യ​ത്തി​ന്റെ തോ​ൽ​വി സ​മ്പൂ​ർ​ണ​മാ​യി. 24 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മൊ​​റോ​ക്കോ ലോ​ക​ക​പ്പി​ലെ മ​ത്സ​രം ജ​യി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞു​ക​ളി​ച്ച ജ​പ്പാ​നെ പോ​സ്റ്റി​ലേ​ക്കു​ള്ള ഏ​ക ഷോ​ട്ട് ഗോ​ളാ​ക്കി​യാ​ണ് കോ​സ്റ്റ​റീ​ക സ്​​പെ​യി​നി​നോ​ടേ​റ്റ വ​ൻ​തോ​ൽ​വി​യു​ടെ ക്ഷീ​ണം മാ​റ്റി​യ​ത്. 81ാം മി​നി​റ്റി​ൽ കെ​യ്ഷ​ർ ഫു​ള്ള​റാ​ണ് ഗോ​ളി​നു​ട​മ.

ഇന്നത്തെ കളി
വൈകീട്ട് 3.30
കാമറൂൺ സെർബിയ
........................................................................................
വൈകീട്ട് 6.30
ദക്ഷിണ കൊറിയ ഘാന
........................................................................................
രാത്രി 9.30
ബ്രസീൽ സ്വിറ്റ്സർലൻഡ്്
........................................................................................
രാത്രി 12.30
പോർചുഗൽ ഉറുഗ്വായ്

സ്​​പോ​ർ​ട്സ് 18ലും ​സ്​​പോ​ർ​ട്സ്
18 എ​ച്ച്.​ഡി​യി​ലും ജി​യോ സി​നി​മ​യി​ലും
ത​ത്സ​മ​യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Morocco Overthrew Belgium 2-0
Next Story