Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനലക്ഷം ഒഴുകിയെത്തിയ ലോകകപ്പ്

text_fields
bookmark_border
ഖത്തറിലെത്തിയത് 14 ലക്ഷം കാണികൾ
qatar world cup
cancel
camera_alt

അ​ൽ ബെ​യ്​​ത്​ സ്​​റ്റേ​ഡി​യം

ദോഹ: 29 ദിവസം നീണ്ട കളിയുത്സവത്തിൽ ലയണൽ മെസ്സിയുടെയും അർജൻറീനയുടെയും കിരീടധാരണത്തോടെ കൊടിയിറങ്ങുമ്പോൾ ആരാധകരുടെ പങ്കാളിത്തത്തിൽ ചരിത്രമെഴുതി ഖത്തർ. 32 ടീമുകളും 64 മത്സരങ്ങളുമായി നടന്ന വിശ്വമേള ആസ്വദിക്കാനായി ആതിഥേയ മണ്ണിലേക്ക് ഒഴുകിയെത്തിയത് 14 ലക്ഷം ആരാധകർ.

-64 മത്സരങ്ങൾക്കായി സ്റ്റേഡിയങ്ങളിൽ 34 ലക്ഷം കാണികളെത്തിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഫിഫയും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഒരോ മത്സരങ്ങളിലെയും ശരാശരി കാണികളുടെ എണ്ണം 53,000.

75 കിലോമീറ്റർ പരിധിയിൽ എട്ട് സ്റ്റേഡിയങ്ങളുമൊരുക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള ഫുട്ബാൾ മേള എന്ന നിലയിലെ സംഘാടനം കൂടുതൽ കാണികളുടെ പങ്കാളിത്തത്തിനും വഴിയൊരുക്കി. എട്ടു സ്റ്റേഡിയങ്ങളിൽ എത്തിച്ചേരാൻ മെട്രോ, ബസ്, ടാക്സി സർവിസുകൾ ലഭ്യമായതും കാണികളുടെ വരവിന് കൂടുതൽ സഹായകമായി.

സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത കാണികൾക്ക് മത്സരങ്ങളും വിനോദ പരിപാടികളും ആസ്വദിക്കാൻ ഫിഫ ഫാൻ ഫെസ്റ്റവിൽ, കോർണിഷ്, ലുസൈൽ ബൊളെവാഡ് എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ ഒരുക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Millions of people flocked to the World Cup
Next Story