Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightലോകകപ്പിൽ കിരീട...

ലോകകപ്പിൽ കിരീട സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ച് മെസ്സി

text_fields
bookmark_border
ലോകകപ്പിൽ കിരീട സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ച് മെസ്സി
cancel

ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിരിക്കുകയാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയക്കെതിരായ ജയത്തിന് പിന്നാലെയാണ് ​താരത്തിന്റെ അഭിപ്രായ പ്രകടനം. ഒരു ഗോൾ നേടിയ മെസ്സി മത്സരത്തിൽ മിന്നിത്തിളങ്ങുകയും കളിയിലെ താരമാകുകയും ചെയ്തിരുന്നു. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സ് ആണ് എതിരാളികൾ.

സാധ്യത ടീമുകളിൽ ഒന്ന് അർജന്റീന തന്നെയാണെന്നും എല്ലായ്പ്പോഴും തങ്ങളു​ടേത് മികച്ച ടീമുകളിൽ ഒന്നാണെന്നും താരം പറയുന്നു. ആസ്ട്രേലിയക്കെതിരെ അത് ഞങ്ങൾ തെളിയിച്ചു. അടുത്ത മത്സരങ്ങളിൽ കൂടുതൽ തെളിയിക്കേണ്ടതുണ്ട്. കാമറൂണിനോട് പരാജയപ്പെട്ടെങ്കിലും ബ്രസീലാണ് മറ്റൊരു ഫേവറിറ്റ് ടീം. നന്നായി കളിക്കുന്ന അവർ ഇപ്പോഴും ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ്. സ്‍പെയിൻ ആണ് മറ്റൊന്ന്. ജപ്പാനോട് പരാജയപ്പെട്ടെങ്കിലും അവരിൽനിന്ന് പന്ത് പിടിച്ചെടുക്കൽ പ്രയാസമാണ്. ദീർഘനേരം കളി അവരുടെ നിയന്ത്രണത്തിലായിരിക്കുമെന്നും അവരെ പരാജയപ്പെടുത്താൻ പ്രയാസമാണെന്നും താരം പറയുന്നു. കിരീട ജേതാക്കളാകാൻ സാധ്യതയുള്ള മറ്റൊരു ടീം മികച്ച രീതിയിൽ കളിക്കുന്ന ഫ്രാൻസ് ആണ്.

ഏറെ പ്രതിഭാശാലികളുള്ള ജർമനി തുടർച്ചയായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടിൽ പുറത്തായതാണ് തന്നെ ഏറെ അമ്പരപ്പിച്ചത്. ലോകകപ്പ് എത്ര പ്രയാസമുള്ളതാണെന്ന് ഇത് തെളിയിക്കുന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaLionel Messiqatar world cup
News Summary - Messi predicts the four teams that are likely to win the World Cup
Next Story