Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മെസ്സി അത് അർഹിക്കുന്നു'; അഭിനന്ദനവുമായി പെലെ

text_fields
bookmark_border
മെസ്സി അത് അർഹിക്കുന്നു; അഭിനന്ദനവുമായി പെലെ
cancel

ലോകകപ്പിൽ മെസ്സിയുടെ ചിറകിലേറി അർജന്റീന ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ സൂപ്പർ താരത്തിന് അഭിനന്ദനവുമായി ബ്രസീലിന്റെ ഇതിഹാസ താരം പെലെ. ലയണൽ മെസ്സി ലോകകപ്പ് ജേതാവാകാൻ അർഹനാണെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. "ഇന്നും, ഫുട്ബാൾ അതിന്റെ കഥ എപ്പോഴുമെന്നപോലെ, ആവേശകരമായ രീതിയിൽ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മെസ്സി തന്റെ ആദ്യ ലോകകപ്പ് നേടി, അവന്റെ സഞ്ചാരപാതയിൽ അത് അർഹിക്കുന്നു'', എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയെയും അദ്ദേഹം പ്രശംസിച്ചു. ''പ്രിയ സുഹൃത്ത് എംബാപ്പെ ഒരു ഫൈനലിൽ നാല് ഗോളുകൾ നേടി. നമ്മുടെ കായികരംഗത്തിന്റെ ഭാവിയിലേക്കുള്ള ഈ കാഴ്‌ച കാണാൻ കഴിഞ്ഞത് എന്തൊരു അനുഗ്രഹമാണ്''. ലോകകപ്പിന്റെ സെമിഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കൊയെയും അദ്ദേഹം അഭിനന്ദിച്ചു. ''അവിശ്വസനീയമായ കുതിപ്പിന് മൊറോക്കോയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. ആഫ്രിക്ക തിളങ്ങുന്നത് കാണാൻ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ, അർജന്റീന! തീർച്ചയായും ഡീഗോ ഇപ്പോൾ പുഞ്ചിരിക്കുന്നുണ്ടാകും'', അദ്ദേഹം കുറിച്ചു.

നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസ്സിയും സംഘവും ലോകകപ്പ് സ്വന്തമാക്കിയത്. ഇരട്ട ഗോളുമായി മെസ്സി മുന്നിൽനിന്ന് നയിച്ചപ്പോൾ എയ്ഞ്ചൽ ഡി മരിയയുടെ വകയായിരുന്നു മറ്റൊരു ഗോൾ. ഫ്രാൻസിന് വേണ്ടി സൂപ്പർ താരം എംബാപ്പെ ഹാട്രിക് നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Messi deserves it'; Congratulations from Pele
Next Story