എംബാപ്പെ മെസ്സിയേക്കാൾ കേമനെന്ന് ഷൗമെനി; അല്ലെന്ന് ഗ്രീസ്മാൻ
text_fieldsദോഹ: ലോക ഫുട്ബാളിൽ നിലവിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയല്ല, കിലിയൻ എംബാപ്പെയാണെന്ന് ഫ്രഞ്ച് ടീമിലെ സഹതാരം ഔർലീൻ ഷൗമെനി. ഫൈനലിലേക്കുള്ള ഫ്രാൻസിന്റെ കുതിപ്പിൽ നിർണായക സംഭാവനയാണ് കിലിയൻ നൽകിയതെന്നും ഫ്രഞ്ച് മിഡ്ഫീൽഡർ പറഞ്ഞു.
എന്നാൽ, മെസ്സിയാണ് ഏറ്റവും മികച്ച ഫുട്ബാളറെന്ന് ഫ്രഞ്ച് മധ്യനിരയിൽ തേരുതെളിക്കുന്ന അന്റോയിൻ ഗ്രീസ്മാൻ പ്രതികരിച്ചു. 'മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം. അർജന്റീന നന്നായി കളിക്കുന്ന ടീമാണിപ്പോൾ. മികച്ച ഫോമിലാണവർ. മെസ്സി മാത്രമല്ല അവർക്കുള്ളത്. മികച്ച ഒരുപിടി താരങ്ങളുണ്ട്.
നിറഞ്ഞ കാണികളുടെ പിന്തുണയും അവർക്ക് കരുത്തുനൽകും. അതിനെ മറികടക്കാനുള്ള പദ്ധതികളിലാണ് ഞങ്ങൾ' -ഗ്രീസ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

