ലോകകപ്പിന്റെ ഉത്സവ മേളം ഗംഭീരം; മത്സരങ്ങൾ പ്രവചനാതീതം -ചാവി
text_fieldsചാവി ഹെർണാണ്ടസ് സുപ്രീം കമ്മിറ്റിയുടെ ചടങ്ങിനെത്തിയപ്പോൾ
ദോഹ: ഖത്തറിലെ ലോകകപ്പ് സംഘാടനവും ഉത്സവാന്തരീക്ഷവും ആരെയും അതിശയിപ്പിക്കുന്നതാണെന്ന് സ്പാനിഷ് ഇതിഹാസവും ബാഴ്സലോണ പരിശീലകനുമായ ചാവി ഹെർണാണ്ടസ്.
'ലോകകപ്പ് അന്തരീക്ഷം ഗംഭീരമായിരിക്കുന്നു. ഫാൻസോണിലിരുന്നാണ് ഞങ്ങൾ കളികണ്ടത്. തെരുവിൽ ധാരാളം ആരാധകർ വേറെയുണ്ട്. എവിടെയും ലോകകപ്പിന്റെ കാഴ്ചകളാണ്. ഞാൻ ആറ് വർഷത്തോളം ജീവിച്ച ഒരു രാജ്യത്ത് വീണ്ടുമെത്തി അത് നേരിട്ട് അനുഭവിക്കുകയെന്നത് അവിസ്മരണീയ അനുഭവമാണ്. ലോകകപ്പിെൻറ സംഘാടനം അതുല്യമായിരിക്കുന്നു.
ഞങ്ങളെല്ലാവരും അത് ആസ്വദിക്കുന്നു' -ഖത്തറിൽ അൽ സദ്ദിന്റെ കളിക്കാരനും പിന്നീട് പരിശീലകനുമായിരുന്ന ചാവി കൂട്ടിച്ചേർത്തു. ഫിഫ ഫാൻഫെസ്റ്റിവലിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാൻ ഫെസ്റ്റിവലിൽ ജനറേഷൻ അമേസിംഗ് സംഘടിപ്പിച്ച പരിപാടിയിൽ ലെഗസി േപ്രാഗ്രാമായ ചേസിംഗ് ഡ്രീംസ് ഡോക്യുമെൻററി പരമ്പരയുടെ ഭാഗമായ യുവ അഭിഭാഷകരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു.
ജർമനിയുമായുള്ള മത്സരം തുല്യശക്തികൾ തമ്മിലുള്ള മത്സരമാണെന്ന് സ്പെയിൻ-ജർമനി മത്സരത്തിന് മുന്നോടിയായി ലോകകപ്പ് ജേതാവ് കൂടിയായ ചാവി പറഞ്ഞു. കോസ്റ്ററിക്കക്കെതിരായ മത്സരത്തിൽ താരങ്ങൾ പ്രതിരോധത്തിലും ആക്രമണത്തിലും മികച്ചു നിന്നു. ലോകകപ്പിലെ സ്പെയിനിെൻറ മികച്ച പ്രകടനങ്ങളിലൊന്നാണിത്. ലൂയിസ് എൻറിക്വ മികച്ച പരിശീലകനാണ്. ഈ ലോകകപ്പിൽ സ്പെയിൻ കൂടുതൽ ദൂരം പിന്നിടുമെന്ന് ഞാൻ കരുതുന്നു.
അർജൻറീനക്കെതിരായ സൗദി അറേബ്യയുടെ മത്സരഫലം എന്നെ ആശ്ചര്യപ്പെടുത്തി. ഏഷ്യൻ തലത്തിൽ ടീമിൻെറ മികവ് അറിയാമായിരുന്നിട്ടും അർജൻറീനക്കെതിരെ അവർ നടത്തിയ പോരാട്ടം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ ടുർണമെൻറിൽ ഞങ്ങൾ ഇനിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു. പ്രവചിക്കാൻ പ്രയാസമുള്ള ടൂർണമെൻറാണ് ഇപ്പോൾ നടക്കുന്നത്. ബ്രസീൽ മികച്ച പ്രകടനമാണ് നടത്തുന്നത്. കാര്യങ്ങൾ മാറ്റിമറിച്ചാൽ അർജൻറീനക്ക് അവസരമുണ്ട്. സ്പെയിൻ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഫ്രാൻസ് വളരെ ശക്തമാണ്. രസകരമാണ് ഈ ലോകകപ്പിലെ കാര്യങ്ങൾ.
ഖത്തറിനും മിഡിലീസ്റ്റിനും അറബ് ലോകത്തിനും ഈ ടൂർണമെൻറ് ശാശ്വതമായ ഒരു പാരമ്പര്യം സമ്മാനിക്കുമെന്ന് ഖത്തർ വിശ്വസിക്കുന്നുണ്ട്. അറബ് സംസ്കാരം ലോകം അറിയപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഖത്തർ എന്താണെന്ന് ആളുകൾ കാണുകയും രാജ്യത്തിെൻറ മഹത്തായ ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യും. ഈ ലോകകപ്പ് രാജ്യത്തിനും പ്രദേശത്തിനും ശക്തമായ പാരമ്പര്യം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

