കാൽപന്താവേശത്തിലേക്ക് മാധ്യമം 'ഷൂട്ടൗട്ട്'
text_fieldsമാധ്യമം ലോകകപ്പ് ഫുട്ബാൾ പ്രത്യേക പതിപ്പ് ഷൂട്ടൗട്ട് ഗോകുലം ഗ്രൂപ് മേധാവി ഗോകുലം ഗോപാലൻ, മുൻ ഇന്ത്യൻതാരവും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രസിഡന്റുമായ കല്യാൺ ചൗബേ, എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ എന്നിവർ പുറത്തിറക്കിയപ്പോൾ.
മലപ്പുറം: ലോകകപ്പ് ഫുട്ബാളിന്റെ മുഴുവൻ ആവേശവും നിറയുന്ന മാധ്യമം പ്രത്യേക പതിപ്പ് 'ഷൂട്ടൗട്ട്' പുറത്തിറക്കി. മഞ്ചേരിയിൽ നടന്ന ചടങ്ങിൽ ഗോകുലം ഗ്രൂപ് മേധാവി ഗോകുലം ഗോപാലൻ, മുൻ ഇന്ത്യൻതാരവും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രസിഡന്റുമായ കല്യാൺ ചൗബേ, എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു 'ഷൂട്ടൗട്ട്' പ്രകാശനം.
തലയെടുപ്പുള്ള കളിയെഴുത്തുകാരുടെ ഹൃദ്യമായ ലേഖനങ്ങൾ, ആഴത്തിലുള്ള വിശകലനങ്ങൾ, ടീം വിവരണങ്ങൾ, താരസല്ലാപം, പന്തുകളി ഓർമകൾ, ഖത്തർ കാഴ്ചകൾ, വിരുന്നുകൾ, സ്റ്റേഡിയങ്ങളുടെ വിശേഷങ്ങൾ എന്നിവയെല്ലാം ഷൂട്ടൗട്ടിൽ വിഭവങ്ങളാണ്. വിടപറഞ്ഞ ഡീഗോ മറഡോണയുടെ കണ്ണീർ ഓർമകളും താളുകളിൽ നിറയുന്നു. മാധ്യമത്തിലെ കളിയെഴുത്തുകാർക്കു പുറമേ ഡോ. മുഹമ്മദ് അഷ്റഫ്, കെ.എം. നരേന്ദ്രൻ, രവി മേനോൻ, ഷൈജു ദാമോദരൻ തുടങ്ങിയ പ്രമുഖരും ഷൂട്ടൗട്ടിനെ സമ്പന്നമാക്കുന്നു.
മാധ്യമം ലോകകപ്പ് ഫുട്ബാൾ പ്രത്യേക പതിപ്പ് ഷൂട്ടൗട്ട് ഗോകുലം ഗ്രൂപ് മേധാവി ഗോകുലം ഗോപാലൻ, മുൻ ഇന്ത്യൻതാരവും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രസിഡന്റുമായ കല്യാൺ ചൗബേ, എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ എന്നിവർ പുറത്തിറക്കിയപ്പോൾ. മാധ്യമം ബിസിനസ് സൊലൂഷൻ കൺട്രി ഹെഡ് (ഇന്ത്യ) കെ. ജുനൈസ്, സ്റ്റാർ ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മുഹമ്മദ് ഉവൈസ്, കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കെ. അബ്ദുൽ കരീം, യു.എ. ലത്തീഫ് എം.എൽ.എ, മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് പി. അഷ്റഫ്, മാധ്യമം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സ്വാലിഹ്, എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി ചെയർമാൻ ടേറ്റ ഹംർ, കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അനിൽകുമാർ, മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ഡോ. സുധീർകുമാർ, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ എന്നിവർ സമീപം
പോസ്റ്റർ സൈസിലുള്ള ഫിക്സ്ചർ സൗജന്യമാണ്. 180 പേജുള്ള ഷൂട്ടൗട്ടിന് 50 രൂപയാണ് വില. പ്രകാശനച്ചടങ്ങിൽ എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി ചെയർമാൻ ടേറ്റ ഹംർ, കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അനിൽകുമാർ, കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കെ. അബ്ദുൽ കരീം, യു.എ. ലത്തീഫ് എം.എൽ.എ, മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് പി. അഷ്റഫ്, മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ഡോ. സുധീർകുമാർ, സ്റ്റാർ ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മുഹമ്മദ് ഉവൈസ്, മാധ്യമം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സ്വാലിഹ്, ബിസിനസ് സൊലൂഷൻ കൺട്രി ഹെഡ് (ഇന്ത്യ) കെ. ജുനൈസ്, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

