ലുസൈലിലുണ്ട് ഖത്തറിന്റെ പാരമ്പര്യം പകരുന്ന അറേബ്യൻ നൈറ്റ്സ്
text_fieldsലുസൈലിലെ അറേബ്യൻ നൈറ്റ്സിൽ നിന്ന്
ദോഹ: ഖത്തറിെൻറ സ്മാർട്ട് സിറ്റിയായ ലുസൈൽ നഗരത്തിന് മധ്യത്തിൽ ഒരു അറേബ്യൻ രാത്രി. ടെൻറുകളും മജ്ലിസും വൈവിധ്യമാർന്ന അറബ് ഭക്ഷണങ്ങളുമായി രാത്രികളിൽ ഖത്തരി സംസ്കാരം അനുഭവിക്കാനുള്ള അവസരമാണ് അറേബ്യൻ നൈറ്റ്സ് ലുസൈൽ ഒരുക്കുന്നത്. ലോകകപ്പിനെത്തുന്ന വിദേശികൾ ഉൾപ്പെടെ വലിയൊരു സംഘമാണ് ദിനേനെ ഖത്തറിൻെറ തനത് സംസ്കാരവും ആതിഥ്യവും അനുഭവിച്ചറിയാനായി ഇവിടെയെത്തുന്നത്.
മനോഹരമായ ഫെയർമോണ്ട് ദോഹ പശ്ചാത്തലത്തിൽ ലുസൈലിലെ 6300 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് അറേബ്യൻ നൈറ്റ്സ് ലുസൈൽ. ടെൻറുകൾ, മജ്ലിസ്, തത്സമയ ഫുട്ബോൾ സ്ക്രീനിംഗ്, ബോൺഫയർ, വൈവിധ്യമാർന്ന അറബ് ഭക്ഷണങ്ങളുടെ വൻ ശേഖരം എന്നിവയെല്ലാം അറേബ്യൻ നൈറ്റ്സിെൻറ സവിശേഷതകളാണ്. യഥാർത്ഥ മരുഭൂമിയുടെ പ്രതീതി സൃഷ്ടിക്കുന്നതിനായി തറയിൽ മണലും ഇരിപ്പിടങ്ങൾക്കായി പരവതാനികളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
മൂന്ന് വലിയ സ്ക്രീനുകളാണ് ലോകകപ്പ് മത്സരങ്ങളുടെ സ്ക്രീനിംഗിനായി ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 20 റിയാൽ ഫീസിലാണ് പ്രവേശനം. ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
ഷീഷ, മൈലാഞ്ചി, ദൈനംദിന പരമ്പരാഗത അറേബ്യൻ കലാ പ്രകടനങ്ങൾ, കുട്ടികൾക്കായി പ്രത്യേകം പരിപാടികൾ എന്നിവയും ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്. യഥാർത്ഥ ഖത്തരി സംസ്കാരത്തിെൻറ പ്രതിഫലനമാണ് അറേബ്യൻ നൈറ്റ്സെന്ന് ഇവിടെയെത്തുന്ന സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നു. ഉച്ചക്ക് 12 മുതൽ രാത്രി രണ്ടു വരെയാണ് പ്രവേശനം.
Lദോഹ മെേട്രായിൽ റെഡ് ലൈനിൽ ലെഖ്തയ്ഫിയ ഇറങ്ങിയതിന് ശേഷം ലുസൈൽ ട്രാം ഉപയോഗിച്ച് എളുപ്പത്തിൽ എത്തിച്ചേരാം. ഓറഞ്ച് ലൈൻ ട്രാമിൽ മറീന െപ്രാമേനേഡിലാണ് അറേബ്യൻ നൈറ്റ്സ് ലുസൈലിലേക്കുള്ള സ്റ്റോപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

