Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightപരിക്ക്; ലൂകാസ്...

പരിക്ക്; ലൂകാസ് ഹെർണാണ്ടസും പുറത്ത്

text_fields
bookmark_border
Lucas Hernandez
cancel

ദോ​ഹ: ലോ​ക​ക​പ്പി​ൽ ഗം​ഭീ​ര​മാ​യി തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​ധാ​ന താ​ര​ത്തെ​ക്കൂ​ടി പ​രി​ക്കു കാ​ര​ണം ന​ഷ്ട​പ്പെ​ട്ട് ഫ്രാ​ൻ​സ്. ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ കാ​ൽ​മു​ട്ടി​നു പ​രി​ക്കേ​റ്റ ഡി​ഫ​ൻ​ഡ​ർ ലൂ​കാ​സ് ഹെ​ർ​ണാ​ണ്ട​സ് ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കി​ല്ല. ഓ​സീ​സി​നെ​തി​രെ തു​ട​ക്ക​ത്തി​ൽ ഗോ​ൾ വ​ഴ​ങ്ങി​യി​ട്ടും ലോ​ക ചാ​മ്പ്യ​ന്മാ​രു​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വും മി​ക​ച്ച വി​ജ​യ​വും ക​ണ്ട മ​ത്സ​ര​ത്തി​ന്റെ 13ാം മി​നി​റ്റി​ൽ​ത്ത​ന്നെ ലൂ​കാ​സ് പ​രി​ക്കേ​റ്റ് ക​ര​ക്കു​ക​യ​റി​യി​രു​ന്നു.

എ.​സി മി​ലാ​നു​വേ​ണ്ടി ക​ളി​ക്കു​ന്ന അ​നു​ജ​ൻ തി​യോ ഹെ​ർ​ണാ​ണ്ട​സി​നെ പ​ക​ര​മി​റ​ക്കി. ലൂ​കാ​സി​നെ എം.​ആ​ർ.​ഐ സ്കാ​നി​ന് വി​ധേ​യ​നാ​ക്കി​യ​പ്പോ​ൾ കാ​ൽ​മു​ട്ടി​ലെ ലി​ഗ്മെ​ന്റി​ന് ക്ഷ​ത​മേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലൂ​കാ​സ് ഒ​രു പോ​രാ​ളി​യാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും ടീ​മി​നു​വേ​ണ്ടി അ​ദ്ദേ​ഹ​ത്തോ​ട് അ​തി​യാ​യ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും പ​രി​ശീ​ല​ക​ൻ ദി​ദി​യ​ർ ദെ​ഷാം​പ്സ് പ​റ​ഞ്ഞു. പ്ര​മു​ഖ​രാ​യ ക​രീം ബെ​ൻ​സേ​മ, പോ​ൾ പോ​ഗ്ബ, എ​ൻ​ഗോ​ലോ കാ​ന്റെ, പ്രെ​സ്ന​ൽ കിം​പെം​ബെ, ക്രി​സ്റ്റ​ഫ​ർ എ​ൻ​കു​നു, മൈ​ക് മാ​ഗ്നാ​ൻ തു​ട​ങ്ങി‍യ​വ​ർ ഇ​തി​ന​കം പ​രി​ക്കു​മൂ​ലം ഫ്ര​ഞ്ച് ടീ​മി​ൽ​നി​ന്ന് പു​റ​ത്താ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lucas Hernandez Injured
Next Story