Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സകുടുംബം മെസ്സി

text_fields
bookmark_border
Lionel Messi, Qatar World Cup
cancel
camera_alt

ല​യ​ണ​ൽ മെ​സ്സി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

ദോഹ: ലോകകപ്പ് ഫുട്ബാളിൻെറ കലാശപ്പോരാട്ടത്തിൽ ഇടം പിടിച്ചതിനു പിന്നാലെ സകുടുംബ ചിത്രം പങ്കുവെച്ച് അർജൻറീന നായകൻ ലയണൽ മെസ്സി. ക്രൊയേഷ്യയെ തോൽപിച്ച് ടീം ഫൈനലിൽ കടന്നതിനു പിന്നാലെ ഭാര്യ ആൻെറാനെല്ല റോകുസോ, മക്കൾ, പിതാവ്, അമ്മ, സഹോദരങ്ങൾ എന്നിവർക്കൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുന്ന ചിത്രമാണ് ലയണൽ മെസ്സി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

സെമി ഫൈനൽ മത്സരം കഴിഞ്ഞ് ദോഹയിൽ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതാണ് ചിത്രം. ലോകകപ്പിലെ അർജൻറീനയുടെ മുഴുവൻ മത്സര വേളകളിലും നായകൻെറ കുടുംബാംഗങ്ങൾ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഖത്തർ യൂണിവേഴ്സിറ്റിയിലാണ് മെസ്സിക്കും ടീം അംഗങ്ങൾക്കും ക്യാമ്പ് ഒരുക്കിയത്. കുടുംബാംഗങ്ങൾ പുറത്താണ് താമസം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lionel Messi with family in Qatar World Cup
Next Story