ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രനേതാക്കൾ
text_fieldsലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി ദോഹയിലെത്തിയ ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സഹമന്ത്രി ശൈഖ് ഫഹദ് ബിൻ ഫൈസൽ ആൽഥാനി സ്വീകരിക്കുന്നു.
ദോഹ: അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ അറബ് ലോകത്തെയും സൗഹൃദ രാജ്യങ്ങളിലെയും രാഷ്ട്ര നായകർ ഒഴുകിയെത്തി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ, ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽസിസി, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

