Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ ചാമ്പ്യനാകും, അവനെ തോൽപിക്കും'; മെസ്സിയെ വെല്ലുവിളിച്ച് നെയ്മർ

text_fields
bookmark_border
ഞാൻ ചാമ്പ്യനാകും, അവനെ തോൽപിക്കും; മെസ്സിയെ വെല്ലുവിളിച്ച് നെയ്മർ
cancel

സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മറും നല്ല സുഹൃത്തുക്കളാണ്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കുവേണ്ടിയാണ് ഇരുവരും കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്കിടയിലെ ബന്ധവും ഊഷ്മളമാണ്.

ഞായറാഴ്ച ഖത്തറിന്‍റെ മണ്ണിൽ പന്തുകളിയുടെ വിശ്വമേളക്ക് കിക്കോഫ് മുഴങ്ങാനിരിക്കെ, ഈ സുഹൃത്തുക്കൾ പരസ്പരം പോരിനിറങ്ങുകയാണ്. ഇനിയുള്ള നാളുകളിൽ ടീമിന്‍റെ വിജയവും കിരീടവും മാത്രമാണ് ഇരുവരുടെയും ലക്ഷ്യം. താൻ മെസ്സിയുടെ നല്ല സുഹൃത്തായിരിക്കാമെന്നും എന്നാൽ ലോകകപ്പിൽ അദ്ദേഹത്തെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും ബ്രസീൽ താരം നെയ്മർ പറയുന്നു.

ടൂർണമെന്‍റിലെ നോക്കൗട്ടിൽ ബ്രസീലും അർജന്റീനയും ഏതെങ്കിലും ഘട്ടത്തിൽ ഏറ്റുമുട്ടുമെന്നും താരം വിശ്വസിക്കുന്നു. 'ലോകകപ്പിൽ സെമി-ഫൈനലിലോ, ഫൈനലിലോ കണ്ടുമുട്ടാനുള്ള സാധ്യതയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഞാൻ ചാമ്പ്യനാകുമെന്നും അവനെ തോൽപ്പിക്കുമെന്നും മെസ്സിയോട് പറഞ്ഞിരുന്നു' -നെയ്മർ ദ ടെലഗ്രാഫ് പത്രത്തോട് പറഞ്ഞു.

എന്റെ കരിയറിൽ ഞാൻ ഒരിക്കലും സ്വപ്നം കാണാത്ത കാര്യങ്ങൾ നേടിയിട്ടുണ്ട്. എന്റെ കരിയർ ഇന്ന് അവസാനിച്ചാൽ, ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ ഞാനായിരിക്കും, ലോകകപ്പ് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്. എനിക്ക് മറ്റൊരു അവസരം ലഭിച്ചേക്കും, അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു -ബ്രസീൽ താരം വ്യക്തമാക്കി.

ഈ ലോകകപ്പിലെ ഫേവറൈറ്റുകളാണ് ബ്രസീലും അർജന്‍റീനയും. ഈമാസം 24ന് സെർബിയക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം. 28ന് സ്വിറ്റ്സർലൻഡിനെയും ഡിസംബർ രണ്ടിന് കാമറൂണിനെയും നേരിടും. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപിലാണ് അർജന്‍റീന. 22ന് സൗദി അറേബ്യക്കെതിരെയാണ് ടീമിന്‍റെ ആദ്യ മത്സരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I will beat him': Neymar challenges Lionel Messi
Next Story