Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർജന്റീന ജയിച്ചാൽ സന്തോഷമെന്ന് പറയുന്നത് ആത്മവഞ്ചന -റൊണാൾഡോ

text_fields
bookmark_border
അർജന്റീന ജയിച്ചാൽ സന്തോഷമെന്ന് പറയുന്നത് ആത്മവഞ്ചന -റൊണാൾഡോ
cancel

റയോ ഡി ജനീറോ: ഈ ലോകകപ്പ് അർജന്റീന ജയിച്ചാൽ താൻ അതിൽ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകുമെന്ന് ബ്രസീലി​ന്റെ വിഖ്യാത സ്ട്രൈക്കർ റൊണാൾഡോ. ലോകകപ്പിൽ ശേഷിക്കുന്ന നാലു ടീമുകളിൽ കിരീടം നേടുന്ന ടീമിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് റൊണാൾഡോ ഒരു സ്പാനിഷ് മാധ്യമത്തോട് ത​ന്റെ 'മനസ്സിലിരിപ്പ്' വ്യക്തമാക്കിയത്.

'മുഴുവൻ ബ്രസീലിനും വേണ്ടി എനിക്ക് ഉത്തരം പറയാനാവില്ല. എന്റെ ഉത്തരം ഞാൻ പറയാം. ലയണൽ മെസ്സി ലോകകപ്പ് നേടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ, അർജന്റീന നേടിയാൽ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും. അങ്ങനെ പറഞ്ഞാൽ അത് തെറ്റാണ്. ഫുട്ബാളിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള മഹത്തായ വൈരം നിങ്ങൾക്ക് അറിയാവുന്നതല്ലേ?' -മെസ്സിയുടെയും അർജന്റീനയുടെയും സാധ്യതകളെക്കുറിച്ച് ആരാഞ്ഞ റിപ്പോർട്ടറോട് റൊണാൾഡോ പ്രതികരിച്ചു.

'തീർച്ചയായും ഫുട്ബാൾ വളരെ റൊമാന്റിക്കായി കാണുന്നയാളാണ് ഞാൻ. ആര് ജയിച്ചാലും ഞാനത് ആസ്വദിക്കും' -റൊണാൾഡോ കൂട്ടിച്ചേർത്തു. കിരീട സാധ്യതയിൽ മുമ്പന്മാരായിരുന്ന ബ്രസീൽ ക്വാർട്ടർ ഫെനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊ​യേഷ്യയോട് തോറ്റ് പുറത്താവുകയായിരുന്നു. ലോകകപ്പിന്റെ ആദ്യസെമയിൽ ക്രൊ​യേഷ്യയും അർജന്റീനയും ചൊവ്വാഴ്ച ഏറ്റുമുട്ടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - I can't say I want Argentina to win, it would be lying -Ronaldo Nazario
Next Story