ഷാറൂഖ് മുതൽ മോഹൻലാൽ വരെ; കലാശപ്പോരിന് താരനിര
text_fieldsശനിയാഴ്ച ദോഹയിലെത്തിയ നടൻ മോഹൻ ലാൽ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനിക്കൊപ്പം
ദോഹ: ഞായറാഴ്ച വൈകുന്നേരം ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഫുട്ബാൾ ഫൈനലിന് സാക്ഷിയാവാൻ ഇന്ത്യൻ താരനിരയും. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവർ മുതൽ മോഹൻ ലാൽ വരെയുള്ള താരനിര ഇന്ത്യയിൽ നിന്നും ലോകകപ്പ് വേദിയിലെത്തുന്നുണ്ട്.
ലോകകപ്പിൻെറ സമാപന വേദിയായ ലുസൈൽസ്റ്റേഡിയത്തിൽ വിജയികൾക്കുള്ള ട്രോഫിയുടെ അനാവരണം നടി ദീപിക പദുകോൺ നിർവഹിക്കുമെന്നാണ് സൂചന. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല. സൂചനകൾ ശരിയാണെങ്കിൽ, 92 വർഷം ചരിത്രമുളള ലോകകപ്പിൽ ഒരു ഇന്ത്യക്കാരിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി മാറും.
ബോളിവുഡ് താരം ദീപിക പദുകോൺ
നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം തന്നെ ലോകകപ്പ് നഗരിയിലെത്തിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ഖത്തറിന് ആശംസ അറിയിച്ചുകൊണ്ട് മോഹൻലാൽ പുറത്തിറക്കിയ ഗാനം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

