ഫുട്ബാൾ ഇതിഹാസം പെലെക്ക് രോഗ ശാന്തി നേർന്ന് ആരാധകർ
text_fieldsലുൈൽ സ്റ്റേഡിയത്തിൽ പെലെക്ക് രോഗശമനം നേർന്നുകൊണ്ട് ആരാധകർ ഉയർത്തിയ ബാനർ
ദോഹ: ആശുപത്രി കിടക്കയിൽ ചികിത്സയിൽ കഴിയുന്ന ഇതിഹാസ താരം പെലെക്ക് രോഗാശാന്തി നേർന്ന് ആരാധകർ. വെള്ളിയാഴ്ച രാത്രിയിൽ നടന്ന ബ്രസീൽ-കാമറൂൺ മത്സരത്തിന് മുമ്പായിരുന്നു ലുസൈൽ സ്റ്റേഡിയത്തിൽ ആരാധകർ 'പെലെ ഗെറ്റ് വെൽ സൂൺ' എന്ന സന്ദേശവുമായി ചിത്രം പതിച്ച കൂറ്റൻ ബാനർ ഗാലറിയിൽ പ്രദർശിപ്പിച്ചത്.
കിരീട പ്രതീക്ഷയുമായെത്തിയ കാനറിപ്പടക്ക് പിന്തുണയുമായി പതിനായിരത്തോളം ബ്രസീൽ കാണികളാണ് ഇതിനകം ദോഹയിലെത്തിയത്. ഔദ്യോഗിക ഫാൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു ഇതിഹാസ താരത്തിന് രോഗ ശമനം നേർന്നുകൊണ്ട് കൂറ്റൻ ബാനർ ഉയർത്തിയത്.
ഇതിനു പുറമെൽ സ്റ്റേഡിയത്തിലെത്തിയ കാണികൾ ജഴ്സികളിലും മറ്റുമായും പ്രിയ താരത്തിന് രോഗ ശാന്തി നേർന്നു. അന്തരാഷ്ട്ര തലത്തിൽ തങ്ങളുടെ രാജ്യത്തിന് മേൽവിലാസം സമ്മാനിച്ച ഇതിഹാസ താരത്തിൻെർ ആരോഗ്യവസ്ഥയിൽ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം എളുപ്പം സുഖംപ്രാപിച്ച് തിരികെയെത്തട്ടെയെന്നും സാവോപോളോയിൽ നിന്നുള്ള റാഫേൽ ബിസ്റ്റെലി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ലുസൈലിലെ അൽ ജാബറിൽ ഇരട്ട ടവറിൽ എൽ.ഇ.ഡി ഷോയിലൂടെയും ദോഹ കോർണിഷിലെ ഡ്രോൺ ഷോയിലൂടെയും 'ഗെറ്റ് വെൽ സൂൺ' എന്നെഴുതി രോഗശാന്തി നേർന്നിരുന്നു.

