ഇംഗ്ലീഷ് താരങ്ങൾ മടങ്ങിയത് കൈനിറയെ സമ്മാനങ്ങൾ നൽകി
text_fieldsദോഹയിലെ ഹോട്ടലിൽ നിന്നും നാട്ടിലേക്ക് മടങ്ങാനായി ബസിൽ കയറുന്ന ഇംഗ്ലീഷ് താരങ്ങൾ
ദോഹ: ക്വാർട്ടറിലെ തോൽവിയുടെ വേദനയിൽ നാട്ടിലേക്ക് മടങ്ങുേമ്പാഴും തങ്ങളെ രാജകീയമായി പരിചരിച്ച ഹോട്ടൽ ജീവനക്കാരോട് സ്നേഹവും കരുതലും മറച്ചുവെക്കാതെ ഇംഗ്ലീഷ് ടീം അംഗങ്ങൾ.
ടീമിനെറ ബേസ് ക്യാമ്പായിരുന്ന അൽ വക്റ ഹോട്ടലിലെ ജീവനക്കാർക്ക് ഒപ്പിട്ട ജഴ്സികളും, മറ്റു വിലപിടിപ്പുള്ള വസ്തുക്കളും താരങ്ങൾ സമ്മാനമായി നൽകിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം, ഫിൽ ഫോഡൻ, കെയ്ൽ വാകർ തുടങ്ങിയവർ ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകി.
ഞായറാഴ്ച ഉച്ചയോടെയാണ് ഇംഗ്ലണ്ട് ടീം അഗങ്ങൾ നാട്ടിലേക്ക് മടങ്ങിയത്.

