ഡാക്കർ റാലി ചാമ്പ്യൻ നാസർ അൽ അതിയ്യക്ക് അമീറിന്റെ അഭിനന്ദനം
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഡാക്കർ റാലി ചാമ്പ്യൻ നാസർ ബിൻ സാലിഹ് അൽ അതിയ്യയും കൂടിക്കാഴ്ചക്കിടെ
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഡാക്കർ റാലി ചാമ്പ്യൻ നാസർ ബിൻ സാലിഹ് അൽ അതിയ്യയും കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിൻ ജാസിം മജ്ലിസിൽ നടന്ന കൂടിക്കാഴ്ചയിൽ അഞ്ചാം തവണയും ഡാക്കർ റാലി ചാമ്പ്യൻപട്ടം നേടിയ നാസർ അൽ അതിയ്യയെ അമീർ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ കായിക നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. നാസർ അൽ അതിയ്യയുടെ കായിക ജീവിതത്തിൽ കൂടുതൽ വിജയങ്ങളുണ്ടാകട്ടെയെന്ന് അമീർ ആശംസിച്ചു.
കായികരംഗത്ത് ഖത്തറിന്റെ പേര് ഉയർത്തുന്നതിൽ സന്നദ്ധനാണെന്നും തന്റെ നേട്ടങ്ങളിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിരന്തര പിന്തുണക്ക് നന്ദിയും ആശംസകളും നേരുകയാണെന്നും നാസർ അൽ അതിയ്യ പറഞ്ഞു.

