Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അഭിനന്ദനങ്ങൾ സഹോദരാ'; മെസ്സിക്ക് പ്രശംസയുമായി നെയ്മർ

text_fields
bookmark_border
അഭിനന്ദനങ്ങൾ സഹോദരാ; മെസ്സിക്ക് പ്രശംസയുമായി നെയ്മർ
cancel

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന നായകനും പി.എസ്.ജി​യിലെ സഹതാരവുമായ ലയണൽ മെസ്സിയെ അഭിന്ദന്ദിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ട്വിറ്ററിൽ 'അഭിനന്ദനങ്ങൾ സഹോദരാ' എന്ന കുറിപ്പിനൊപ്പം കപ്പിൽ സ്പർശിക്കുന്ന മെസ്സിയുടെ ഫോട്ടോയും പങ്കുവെച്ചായിരുന്നു നെയ്മറുടെ പ്രശംസ.

ബ്രസീൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായിരുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസ്സിയും സംഘവും ലോകകപ്പ് സ്വന്തമാക്കിയത്. ഇരട്ട ഗോളുമായി മെസ്സി മുന്നിൽനിന്ന് നയിച്ചപ്പോൾ എയ്ഞ്ചൽ ഡി മരിയയുടെ വകയായിരുന്നു മറ്റൊരു ഗോൾ. ഫ്രാൻസിന് വേണ്ടി സൂപ്പർ താരം എംബാപ്പെ ഹാട്രിക് നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Congratulations brother'; Neymar congratulates Messi
Next Story