Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightകിക്കോഫിന് മുമ്പേ...

കിക്കോഫിന് മുമ്പേ മെസ്സിയുമായി ക്ലോഡിയോ ദോഹയിലുണ്ട്

text_fields
bookmark_border
Claudio Perez with paintings of Lionel Messi
cancel
camera_alt

ക്ലോ​ഡി​യോ പെ​ര​സ് വ​ര​ച്ച ല​യ​ണ​ൽ മെ​സ്സി​യു​ടെ പെ​യി​ന്റി​ങ്

ദോ​ഹ: ജ​ഴ്സി​യി​ലേ​ക്ക് നോ​ക്കി വ​ലം​കൈ​കൊ​ണ്ട് ക്യാ​പ്റ്റ​ന്റെ ആം ​ബാ​ൻ​ഡ് നേ​രെ​യാ​ക്കു​ന്ന ല​യ​ണ​ൽ മെ​സ്സി​യു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന ചി​ത്രം ഒ​രു ത​വ​ണ​യെ​ങ്കി​ലും ക​ണ്ണി​ലു​ട​ക്കാ​ത്ത ആ​രാ​ധ​ക​രു​ണ്ടാ​വി​ല്ല. ​ക​ഴി​ഞ്ഞ കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ സെ​മി ഫൈ​ന​ലി​ൽ അ​ർ​ജ​ന്റീ​ന കൊ​ളം​ബി​യ​യു​മാ​യു​ള്ള പോ​രാ​ട്ട​ച്ചൂ​ടി​നി​ട​യി​ലെ ആ ​രം​ഗം ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന തി​ള​ക്ക​ത്തോ​ടെ​യാ​ണ് അ​ർ​ജ​ന്റീ​ന ചി​ത്ര​കാ​രി​യാ​യ ക്ലോ​ഡി​യ പെ​ര​സ് കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യ​ത്. ആ ​ചി​ത്ര​വു​മാ​യി ഇ​പ്പോ​ൾ സൂ​ഖ് വാ​ഖി​ഫി​ലും ദോ​ഹ കോ​ർ​ണ​ഷി​ലും ക​താ​റ​യി​ലു​മെ​ല്ലാ​മാ​യി ക്ലോ​ഡി​യോ പെ​ര​സി​നെ കാ​ണാം. ഇ​തു മാ​ത്ര​മ​ല്ല, ഏ​ഴാം ന​മ്പ​റു​കാ​ര​ൻ ഡി ​പോ​ളി​ന്റെ​യും ല​യ​ണ​ൽ മെ​സ്സി​യു​ടെ​യും ഗോ​ൾ ആ​ഘോ​ഷ​ത്തി​ന്റെ കൂ​റ്റ​ൻ പെ​യി​ന്റി​ങ്ങു​മു​ണ്ട് ​ക്ലോ​ഡി​യോ​യു​ടെ കൈ​ക​ളി​ൽ.

ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ൽ ഇ​ടം നേ​ടി​യ ഈ ​അ​ർ​ജ​ന്റീ​ന ക​ലാ​കാ​രി​യു​ടെ സ്വ​പ്ന​മാ​യി​രു​ന്നു ലോ​ക​ക​പ്പ് വേ​ദി​യാ​വു​ന്ന മ​ണ്ണി​ൽ പ്രി​യ താ​ര​ങ്ങ​ളു​ടെ ചി​ത്ര​വു​മാ​യെ​ത്തു​ക​യെ​ന്ന​ത്. ലോ​ക​ക​പ്പി​ന് പ​ന്തു​രു​ളും മു​മ്പേ അ​ത് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ, കാ​ണി​ക​ൾ കൂ​ടു​ന്നി​ട​ത്തും കോ​ർ​ണി​ഷി​ലു​ം സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്ക​രി​കി​ലു​മാ​യെ​ല്ലാം അ​വ​ർ ​​സൂ​പ്പ​ർ താ​ര ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​ണ്.

ക​താ​റ ആ​ർ​ട്സ് ഫെ​സ്റ്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ക്ലോ​ഡി​യോ പെ​ര​സ് ദോ​ഹ​യി​​ലെ​ത്തി​യ​ത്. ത​ന്നെ ലോ​ക പ്ര​ശ​സ്ത​മാ​ക്കി​യ ചി​ത്ര​ത്തെ കു​റി​ച്ച് ഏ​റെ പ​റ​യാ​നു​ണ്ട് ഇ​വ​ർ​ക്ക്. 'ലോ​ക​ക​പ്പി​ലേ​ക്ക് നാ​ളു​ക​ൾ അ​ടു​ക്ക​വെ​യാ​ണ് മെ​സ്സി​യു​ടെ ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തി​ന്റെ ഫോ​ട്ടോ​യെ​ടു​ത്ത് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് ആ ​രാ​ത്രി​യി​ൽ ഞാ​ൻ ഉ​റ​ങ്ങാ​ൻ​പോ​യ​ത്. അ​ടു​ത്ത ദി​വ​സം എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ഴേ​ക്കും എ​ല്ലാം മാ​റി​മ​റി​ഞ്ഞി​രു​ന്നു. ചി​ത്ര​ത്തി​ന് 50,000​ത്തി​ലേ​റെ ലൈ​ക്കു​ക​ളും ​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി ഫോ​ൺ വി​ളി​ക​ളും. ​അ​ർ​ജ​ന്റീ​ന​യി​ലെ ബ്വേ​ന​സ് എ​യ്റി​സ് പ്ര​വി​ശ്യ​യി​ൽ​പെ​ട്ട അ​വെ​ല​നെ​ദ​യി​ൽ നാ​ലു​മ​ക്ക​ളു​ടെ അ​മ്മ​യാ​യി ഒ​തു​ങ്ങി​കൂ​ടി​യ ജീ​വി​തം മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് മാ​റി​മ​റി​ഞ്ഞു. മെ​സ്സി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. അ​ർ​ജ​ന്റീ​ന​യു​ടെ പ​ല കോ​ണു​ക​ളി​ൽ നി​ന്നും ഫോ​ൺ​വി​ളി​ക​ളു​മെ​ത്തി' -ക്ലോ​ഡി​യ ആ ​ദി​വ​സ​ങ്ങ​ൾ ഓ​ർ​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

മെ​സ്സി, ഡി ​പോ​ൾ എ​ന്നി​വ​രു​ടെ ഗോ​ൾ ആ​ഘോ​ഷം ക്ലോ​ഡി​യോ പെ​യി​ന്റി​ങ്ങി​ൽ

'ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. ഒ​രു ചി​ന്ത​യു​മി​ല്ലാ​തെ​യാ​യി​രു​ന്നു ആ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. അ​ടു​ത്ത ദി​വ​സം രാ​വി​ലെ മു​ത​ൽ ഫോ​ൺ നി​ർ​ത്താ​തെ റി​ങ് ചെ​യ്യു​ന്നു. ചി​ല ചാ​ന​ലു​ക​ളി​ൽ​നി​ന്നും പ​ത്ര​ങ്ങ​ളി​ൽ​നി​ന്നും വി​ളി​വ​രു​ന്നു. ആ​ദ്യ​മൊ​ന്നും ഒ​രു പി​ടി​യും കി​ട്ടി​യി​ല്ല. പി​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്രം വൈ​റ​ലാ​യ ക​ഥ​യ​റി​യു​ന്ന​ത്' -ക്ലോ​ഡി​യ പ​റ​യു​ന്നു. തെ​ക്ക​ന​മേ​രി​ക്ക​യും യൂ​റോ​പ്പും ക​ട​ന്ന് ഏ​ഷ്യ​യി​ലും മെ​സ്സി ചി​ത്രം ത​രം​ഗ​മാ​യ​പ്പോ​ഴാ​ണ് ​ക്ലോ​ഡി​യ​യെ തേ​ടി ഖ​ത്ത​ർ ആ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ൽ​നി​ന്നും വി​ളി​യെ​ത്തു​ന്ന​ത്. മെ​സ്സി, ഡീ​ഗോ മ​റ​ഡോ​ണ, മു​ഹ​മ്മ​ദ് സ​ലാ​ഹ് ഉ​ൾ​പ്പെ​ടെ ഫു​ട്ബാ​ൾ ചി​ത്ര​ങ്ങ​ളു​മാ​യി ക​താ​റ​യി​ലെ പ്ര​ദ​ർ​ശ​നം ആ​രാ​ധ​ക​ഹൃ​ദ​യം ക​വ​ർ​ന്നു. 'ജീ​വി​ത​ത്തി​ൽ പ​ല​ഘ​ട്ട​ങ്ങ​ളി​ലും ഒ​രു​പാ​ട് ക​ര​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ ​ദി​വ​സ​ത്തേ​ത് സ​ന്തോ​ഷം കൊ​ണ്ടു​ള്ള ആ​ന​ന്ദ​ക്ക​ണ്ണീ​രാ​യി​രു​ന്നു. കൊ​ർ​ദോ​ബ പോ​ലൊ​രു കൊ​ച്ചു​ഗ്രാ​മ​ത്തി​ലേ​ക്ക് ഖ​ത്ത​റി​ൽ​നി​ന്നും ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും സ്വ​പ്നം ക​ണ്ടി​രു​ന്നി​ല്ല. ഇം​ഗ്ലീ​ഷി​ലു​ള്ള ആ ​ക്ഷ​ണ​ക്ക​ത്ത് ഒ​രു​പാ​ട് ത​വ​ണ വാ​യി​ച്ചു. ല​യ​ണ​ൽ മെ​സ്സി പെ​യി​ന്റി​ങ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള ഔ​ദ്യോ​ഗി​ക ക്ഷ​ണ​മാ​യി​രു​ന്നു അ​ത്. മ​റ​ഡോ​ണ, നെ​യ്മ​ർ, റൊ​ണാ​ൾ​ഡോ ഉ​ൾ​പ്പെ​ടെ​യു​ള്ള പെ​യി​ന്റി​ങ്ങു​ക​ളും എ​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു' -ക്ലോ​ഡി​യോ പെ​ര​സ് ഓ​ർ​ക്കു​ന്നു.

'ഈ ​ചി​ത്രം മെ​സ്സി​യി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ'

ല​യ​ണ​ൽ മെ​സ്സി ഈ ​ചി​ത്ര​ങ്ങ​ൾ ക​ണ്ട​താ​യൊ​ന്നും ക്ലോ​ഡി​യോ അ​റി​യി​ല്ല. എ​ങ്കി​ലും ലോ​ക​ക​പ്പ് ക​ഴി​യും മു​മ്പേ സൂ​പ്പ​ർ​താ​ര​ത്തി​ന്റെ ക​ണ്ണി​ൽ ചി​ത്രം എ​ത്തു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. 'ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഒ​രു​പാ​ട് പേ​ർ ചോ​ദി​ക്കു​ന്ന​ത് ഇ​താ​ണ്. ചി​ത്രം മെ​സ്സി കാ​ണു​മെ​ന്ന സ്വ​പ്ന​ത്തി​ലാ​ണ് ഞാ​ൻ' -ക്ലോ​ഡി​യോ പെ​ര​സ് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Claudio Perez with paintings of Lionel Messi
Next Story