ഇറാനെ വീഴ്ത്തി യു.എസിനെ നോക്കൗട്ടിലെത്തിച്ച പുലിസിച് ആശുപത്രിയിൽ; നെതർലൻഡ്സിനെതിരെ ഇറങ്ങുമോ?
text_fieldsദോഹ: രാഷ്ട്രീയം തോറ്റ സോക്കർ യുദ്ധത്തിൽ ഇറാനെ വീഴ്ത്തി അമേരിക്ക പ്രീക്വാർട്ടറിലേക്ക് ഗോളടിച്ചുകയറുമ്പോൾ വിജയശിൽപിയായത് ക്രിസ്റ്റ്യൻ പുലിസിച് ആയിരുന്നു. സ്കോർ ചെയ്യുകയും യു.എസ് മുന്നേറ്റങ്ങളുടെ ചുക്കാൻ പിടിക്കുകയും ചെയ്ത താരം 38ാം മിനിറ്റിൽ നിർണായക ഗോൾ കുറിച്ച നീക്കത്തിൽ ഇറാൻ ഗോളി അലിരിസ ബെയ്റാൻവന്ദുമായി കൂട്ടിയിടിച്ചുവീണ് പരിക്കേറ്റിരുന്നു. അത്ര സാരമുള്ളതല്ലെന്നു കരുതി കളി തുടർന്നെങ്കിലും രണ്ടാം പകുതിയോടെ തിരിച്ചുകയറി. തുടർന്നുള്ള പരിശോധനയിലാണ് പരിക്ക് ഗൗരവതരമാണെന്ന് തിരിച്ചറിഞ്ഞത്.
കളി കഴിഞ്ഞ് ആശുപത്രിയിലെത്തിച്ച പുലിസിച്ചിനെ പരിശോധനക്ക് വിധേയമാക്കി. ഇടുപ്പിൽ പരിക്കുപറ്റിയ താരത്തിനെ കൂടുതൽ പരിശോധനകൾക്കു വിധേയമാക്കി വരികയാണെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു.
ആശുപത്രിയിൽ കൂടുതൽ തുടരേണ്ടിവന്നാൽ പ്രീക്വാർട്ടറിൽ ഡച്ചുടീമിനെതിരായ മത്സരത്തിൽ പുലിസിച് ഇറങ്ങില്ല. ടീം ഏറ്റവും കടുത്ത പോരാട്ടത്തിനിറങ്ങുന്ന ദിവസത്തേക്ക് താരത്തെ ലഭ്യമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ടീം മാനേജ്മെന്റ്.
അവസാനമായി ഇരു ടീമുകളും മുഖാമുഖം നിന്നപ്പോഴൊക്കെയും ഡച്ചുകാർക്കായിരുന്നു വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

