Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightകി​രീ​ട...

കി​രീ​ട ഫേ​വ​റി​റ്റു​ക​ളി​ൽ മു​ന്നി​ൽ ബ്ര​സീ​ൽ ത​ന്നെ -ഡി ​ബോ​യ​ർ

text_fields
bookmark_border
Ronald de Boer
cancel

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് സ​ർൈ​പ്ര​സു​ക​ൾ കൊ​ണ്ട് നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും ടൂ​ർ​ണ​മെ​ൻ​റി​ലെ കി​രീ​ട ഫേ​വ​റി​റ്റു​ക​ളാ​യി ബ്ര​സീ​ൽ തു​ട​രു​മെ​ന്ന് നെ​ത​ർ​ലാ​ൻ​ഡ്സ്​ മു​ൻ ഫു​ട്ബാ​ൾ താ​ര​വും സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി അം​ബാ​സ​ഡ​റു​മാ​യ റൊ​ണാ​ൾ​ഡ് ഡി​ബോ​യ​ർ. ഡ​ച്ച് ടീ​മി​ന് ടൂ​ർ​ണ​മെ​ൻ​റി​ൽ ഒ​രു​പാ​ട് ദൂ​രം മു​ന്നേ​റാ​നു​ള്ള വാ​തി​ലു​ക​ൾ ഇ​പ്പോ​ഴും തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും റൊ​ണാ​ൾ​ഡ് ഡി​ബോ​യ​ർ പ​റ​ഞ്ഞു.

ചെ​റി​യ ടീ​മോ രാ​ജ്യ​മോ ആ​ണെ​ങ്കി​ലും അ​വ​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ൽ വ​മ്പ​ന്മാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കാ​മെ​ന്നും ഫു​ട്ബോ​ളിെ​ൻ​റ സൗ​ന്ദ​ര്യം നി​ങ്ങ​ൾ​ക്ക് സ്വ​പ്നം കാ​ണാ​ൻ ക​ഴി​യു​മെ​ന്നും അ​ർ​ജ​ൻ​റീ​ന-​സൗ​ദി അ​റേ​ബ്യ മ​ത്സ​ര​ത്തെ പ​രാ​മ​ർ​ശി​ച്ച് ഡി​ബോ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​താ​ണ് ലോ​ക​ക​പ്പിെ​ൻ​റ ഭം​ഗി. എ​നി​ക്ക് ബ്ര​സീ​ൽ എ​ന്നും പ്രി​യ​പ്പെ​ട്ട​താ​ണ്. അ​വ​രാ​ണ് ഫേ​വ​റി​റ്റു​ക​ളി​ൽ മു​മ്പ​ർ. ഫ്രാ​ൻ​സി​നും സ്​​പെ​യി​നി​നും മി​ക​ച്ച ടീ​മു​ക​ളു​ണ്ട്. ഇം​ഗ്ല​ണ്ടും ന​ന്നാ​യി ക​ളി​ച്ചു -നെ​ത​ർ​ലാ​ൻ​ഡ്സി​നാ​യി ര​ണ്ട് ലോ​ക​ക​പ്പു​ക​ളി​ൽ ക​ളി​ച്ച ഡി​ബോ​യ​ർ പ​റ​ഞ്ഞു. ഫൈ​ന​ലി​ൽ ബ്ര​സീ​ൽ പോ​ർ​ച്ചു​ഗ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ പ്ര​വ​ചി​ച്ചി​രു​ന്നു.

പ്ര​വ​ച​ന​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്, പോ​ർ​ച്ചു​ഗ​ലി​ന് വ​ള​രെ​യ​ധി​കം മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധി​ക്കു​മെ​ന്നും മി​ക​ച്ച ടീ​മാ​ണ് അ​വ​രു​ടേ​തെ​ന്നും വ്യ​ക്ത​മാ​ക്കി​യ ഡി ​ബോ​യ​ർ, ലോ​ക​ത്തെ മി​ക​ച്ച ക്ല​ബു​ക​ളി​ലാ​ണ് അ​വ​രു​ടെ താ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന​തെ​ന്നും ചാ​മ്പ്യ​ൻ​സി​ല് ലീ​ഗി​ൽ ക​ളി​ക്കു​ന്ന​വ​രാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​തി​ന് മു​മ്പ് റൊ​ണാ​ൾ​ഡോ ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ളി​ക്കു​ന്ന​ത് കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും നെ​ത​ർ​ലാ​ൻ​ഡ്സ്​ മു​ൻ താ​രം വ്യ​ക്ത​മാ​ക്കി. ഞ​ങ്ങ​ൾ ഇ​പ്പോ​ഴും പോ​ൾ പൊ​സി​ഷ​നി​ലാ​ണ്. ഖ​ത്ത​റി​നെ​തി​രെ ജ​യി​ച്ചാ​ൽ ഗ്രൂ​പ്പ് ചാ​മ്പ്യ​ൻ​മ​രാ​യി ഒ​ന്നാ​മ​നാ​കും. ര​ണ്ടാം റൗ​ണ്ടി​ൽ ഇ​റാ​നോ അ​മേ​രി​ക്ക​യോ ആ​യി​രി​ക്കും എ​തി​രാ​ളി​ക​ൾ. അ​തി​നാ​ൽ ത​ന്നെ കു​റേ ദൂ​രം മു​ന്നേ​റാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ക്ഷേ, പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupRonald de Boer
News Summary - Brazil ahead of favorites - De Boer
Next Story