ഫ്രാൻസിന് തിരിച്ചടി; കരീം ബെൻസേമ ലോകകപ്പിൽ നിന്ന് പുറത്ത്
text_fieldsദോഹ: ലോകകപ്പ് മത്സരങ്ങൾ തുടങ്ങാനിരിക്കെ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. സൂപ്പർ താരം കരീം ബെൻസേമ ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായി. പരിശീലനത്തിനിടെ അദ്ദേഹത്തിന് തുടക്ക് പരിക്കേൽക്കുകയായിരുന്നു.
ബെൻസേമയുടെ ഇടത് കാൽ തുടക്ക് പരിക്കേൽക്കുകയായിരുന്നുവെന്ന് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. പിന്നീട് ദോഹ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിനെ തുടർന്നാണ് ബെൻസേമക്ക് കളിക്കാൻ സാധിക്കില്ലെന്ന് ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കിയത്.
ലോകകപ്പിന്റെ കിക്കോഫ് ഖത്തറിൽ നടക്കാനിരിക്കെയുള്ള ബാലോൺ ഡി ഓർ ജേതാവ് ബെൻസേമയുടെ പരിക്ക് കടുത്ത പ്രതിസന്ധിയാണ് ഫ്രാൻസിന് മുന്നിൽ ഉയർത്തുന്നത്. ദേശീയ ടീമിനായി 97 മത്സരങ്ങളിൽ നിന്നും 37 ഗോളുകൾ ബെൻസേമ നേടിയിട്ടുണ്ട്.
ബെൻസേമ പുറത്തായത് കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച ഫ്രഞ്ച് ടീമിന്റെ മാനേജർ ദിദിയർ ദെഷാം തന്റെ ടീമിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി.

