Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെൽജിയം ഒരു ഗോളിന് മുന്നിൽ

text_fields
bookmark_border
ബെൽജിയം ഒരു ഗോളിന് മുന്നിൽ
cancel

എതിർ ടീമും താരങ്ങളും ഒത്തിരി മുന്നിലാണെന്നറിഞ്ഞ് ആക്രമണവുമായി കളംനിറഞ്ഞിട്ടും അനുഭവ സമ്പത്തിനു മുന്നിൽ ഒരു ഗോളിന് പിറകിലായി കാനഡ. മിച്ചി ബറ്റ്ഷൂയിായിരുന്നു സ്കോറർ.

കിക്കോഫ് വിസിൽ മുതൽ തളരാതെ ബെൽജിയം ഹാഫിൽ വട്ടമിട്ടുനിന്ന കാനഡ ആക്രമണത്തിന്റെ നീക്കങ്ങൾ ഗോളിലെത്തിയെന്നുറപ്പിച്ച് എട്ടാം മിനിറ്റിൽ പെനാൽറ്റിയെത്തി. ഡേവിസ് എടുത്ത ഗോൾ കിക്ക് പക്ഷേ, ബെൽജിയം ഗോളി തിബോ കൊർട്ടുവ അനായാസം തടഞ്ഞിട്ടു. ഓടിയെത്തി വീണ്ടും നിറയൊഴിക്കാനുള്ള ഡേവിസിന്റെ ശ്രമം വിജയം കണ്ടുമില്ല. അതുകഴിഞ്ഞും കാനഡ തന്നെയായിരുന്നു ചിത്രത്തിൽ. ബെൽജിയം പതിയെ കളിച്ചപ്പോൾ അതിവേഗത്തിലായിരുന്നു വടക്കേ അമേരിക്കൻ പടയോട്ടം. ഡേവിസ് മുന്നിൽനിന്നു നയിച്ച നീക്കങ്ങളിൽ പലതും ബെൽജിയം ഗോൾമുഖത്ത് അപായ സൂചന നൽകിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ കളിയുടെ ഗതിക്കെതിരായി ബെൽജിയം ​ഗോൾ നേടി. ലോങ് പാസ് കാലിലെടുത്ത് അതിവേഗം കുതിച്ച് മിച്ചി ബറ്റ്ഷൂയിയുടെ വകയായിരുന്നു കണ്ണഞ്ചും ​ക്ലോസ് റേഞ്ച് ഗോൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Belgium with one goal lead versus Canada in Qatar World Cup
Next Story