Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightലോ​ക​ക​പ്പി​ന് വ​ൻ...

ലോ​ക​ക​പ്പി​ന് വ​ൻ താ​ര​നി​ര​യു​മാ​യി 'ബീ​ൻ'; ക​കാ ന​യി​ക്കും

text_fields
bookmark_border
ലോ​ക​ക​പ്പി​ന് വ​ൻ താ​ര​നി​ര​യു​മാ​യി ബീ​ൻ; ക​കാ ന​യി​ക്കും
cancel

ദോ​ഹ: അ​റ​ബ് മ​ണ്ണി​ൽ ആ​ദ്യ വി​ശ്വ​മേ​ള​യെ​ത്തു​മ്പോ​ൾ വ​മ്പ​ൻ താ​ര​ങ്ങ​ൾ അ​ട​ങ്ങി​യ സൂ​പ്പ​ർ ടീ​മി​നെ അ​ണി​നി​ര​ത്തി ആ​തി​ഥേ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബീ​ൻ സ്​​പോ​ർ​ട്സ്. മി​ഡി​ലീ​സ്റ്റ് നോ​ർ​ത്ത് ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ൽ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് സ​മ​ഗ്ര ക​വ​റേ​ജ് ന​ൽ​കു​ന്ന​ത് മു​ൻ ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം ക​കാ ന​യി​ക്കു​ന്ന ഈ ​ടീ​മാ​യി​രി​ക്കും. മെ​​ന​ മേ​ഖ​ല​യി​ലെ 24 രാ​ജ്യ​ങ്ങ​ളി​ലും ഫ്രാ​ൻ​സി​ലും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു വി​ഭാ​ഗം കാ​ണി​ക​ളി​ലേ​ക്ക് ബീ​ൻ വ​ഴി​യാ​ണ് ലോ​ക​ക​പ്പി​ന്റെ കാ​ഴ്ച​ക​ളെ​ത്തു​ന്ന​ത്. ത​ത്സ​മ​യ അ​വ​ലോ​ക​നം, ക​ളി വി​ശ​ക​ല​നം, അ​ഭി​മു​ഖ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ളി​യു​​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും എ​ത്തി​ക്കാ​ൻ പു​രു​ഷ-​വ​നി​ത താ​ര​ങ്ങ​ൾ അ​ട​ങ്ങി​യ 120​ പേ​രു​ടെ വ​ൻ നി​ര​യെ​യാ​ണ് ബീ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബ്ര​സീ​ലി​നാ​യി 2002 ലോ​ക​കി​രീ​ടം ചൂ​ടി​യ ടീം ​അം​ഗ​വും 92 ത​വ​ണ ദേ​ശീ​യ ടീ​മി​ന്റെ കു​പ്പാ​യ​മ​ണി​യു​ക​യും ചെ​യ്ത ക​കാ​യാ​ണ് 'ബീ​ൻ' ടീ​മി​ന്റെ നാ​യ​ക​ൻ. മു​ൻ സ്പാ​നി​ഷ് സൂ​പ്പ​ർ താ​രം ഡേ​വി​ഡ് വി​യ, അ​ർ​ജ​ന്റീ​ന ഇ​തി​ഹാ​സം ഗ​ബ്രി​യേ​ൽ ബാ​റ്റി​സ്റ്റ്യൂ​ട്ട, മു​ൻ ഇം​ഗ്ല​ണ്ട് താ​ര​ങ്ങ​ളാ​യ ഗാ​രി നെ​വി​ൽ, ജോ​ൺ ടെ​റി, ലി​യാ​നി സാ​​ൻ​ഡേ​ഴ്സ​ൺ, ഇ​റ്റ​ലി​യു​ടെ 2006 ലോ​ക​ക​പ്പ് ചാ​മ്പ്യ​ൻ ടീം ​അം​ഗം അ​ല​സാ​ന്ദ്രോ ​ഡെ​ൽ​പി​യ​റോ, ഡെ​ന്മാ​ർ​ക്കി​ന്റെ പീ​റ്റ​ർ ഷ്മൈ​ക​ൽ, ഫ്രാ​ൻ​സി​ന്റെ വി​ഖ്യാ​ത പ​രി​ശീ​ല​ക​ൻ ആ​ഴ്സ​ൻ വെ​ങ്ങ​ർ, 1998 ഫ്ര​ഞ്ച് ലോ​ക​ചാ​മ്പ്യ​ൻ ടീം ​അം​ഗം മാ​ഴ്സ​ൽ ഡി​സ​യ്‍ലി, 1990 ജ​ർ​മ​ൻ ലോ​ക​ക​പ്പ് ചാ​മ്പ്യ​ൻ ടീം ​അം​ഗ ജ​ർ​മ​നി​യു​ടെ ലോ​ത​ർ മ​ത്യോ​സ്, ഡ​ച്ച് താ​രം റൂ​ഡ് ഗു​ള്ളി​റ്റ്, അ​യ​ർ​ല​ൻ​ഡി​ന്റെ ജാ​സ​ൻ മ​ക​തീ​ർ, ഘാ​ന അ​സി. കോ​ച്ച് ജോ​ർ​ജ് ബോ​​ട്ടെ​ങ് എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലെ പ്ര​ധാ​നി​ക​ൾ.

ഈ​ജി​പ്ഷ്യ​ൻ ഇ​തി​ഹാ​സം മു​ഹ​മ്മ​ദ് അ​ബു​ത്രി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ന മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മു​ൻ താ​ര​ങ്ങ​ളും പ​ട്ടി​ക​യി​ലു​ണ്ട്. ലോ​ക​ക​പ്പ് ലെ​ഗ​സി അം​ബാ​സ​ഡ​ർ​മാ​രി​ലൊ​രാ​ളാ​യ വാ​ഇ​ൽ ഗോ​മ, അ​ഹ്മ​ദ് അ​ൽ മു​ഹ​മ​ദി, ഹൈ​തം ഫാ​റൂ​ഖ്, ഈ​ജി​പ്ഷ്യ​ൻ റ​ഫ​റി ജ​മാ​ൽ അ​ൽ ഗ​ൻ​ദൂ​ർ, വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് കാ​മ​റൂ​ണി​ന്റെ മു​ൻ താ​രം യൂ​സു​ഫ് ചി​​പ്പോ, അ​ൽ​ജീ​രി​യ​യു​ടെ റ​ഫീ​ഖ് സൈ​ഫി, തു​നീ​ഷ്യ​യു​ടെ ഹാ​തിം അ​ൽ ത്ര​ബ്ലേ​സി, താ​രി​ക് ദി​യാ​ബ്, ക​രിം ഹ​ഗു​യി, ഖ​ത്ത​റി​ന്റെ ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ മു​ബാ​റ​ക് മു​സ്ത​ഫ, ഇ​ബ്രാ​ഹിം ഖ​ൽ​ഫാ​ൻ, അ​ബ്ദു​ൽ അ​സീ​സ് അ​ൽ സു​ലൈ​തി, യാ​സി​ർ അ​ൽ ഖ​ഹ്താ​നി, താ​രി​ഖ് അ​ൽ ജ​ല​ഹ്മ, സ​അ​ദ് അ​ൽ ഹോ​തി, ഫൈ​സ​ൽ അ​ൽ ദ​ഖി​ൽ എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

പ്രീ​മി​യ​ർ ലീ​ഗ് വി​ഡി​യോ അ​സി. റ​ഫ​റി (വാ​ർ) മൈ​ക് ഡീ​നി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ​ഗ്ധ സം​ഘ​മു​ള്ള​ത്. 500ലേ​റെ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച മൈ​ക് ദീ​ർ​ഘ​കാ​ലം ഫി​ഫ റ​ഫ​റി​യു​മാ​യി​രു​ന്നു. 120ഓ​ളം രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളും 2000ത്തോ​ളം ഇ​ന്റ​ർ​നാ​ഷ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞ പ​രി​ച​യ​വു​മാ​യി ഏ​റ്റ​വും മി​ക​ച്ച ലോ​ക​ക​പ്പ് അ​നു​ഭ​വ​മാ​യി​രി​ക്കും ബീ​ൻ ടീം ​ഇ​ത്ത​വ​ണ കാ​ണി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്.

അ​റ​ബി, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച് ഭാ​ഷ​ക​ളി​ലാ​യാ​ണ് ബീ​ൻ മ​ത്സ​രം കാ​ണി​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ക​ളി​ക്കാ​രും വി​ദ​ഗ്ധ​രും അ​ട​ങ്ങി​യ സം​ഘ​ത്തി​നൊ​പ്പം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​വ​താ​ര​ക​രു​ടെ നി​ര​യു​മു​ണ്ട്. ബീ​നി​ന്റെ ഏ​ഴ് ചാ​ന​ലു​ക​ളി​ൽ മ​ത്സ​രം സം​പ്രേ​ഷ​ണം ചെ​യ്യും.

ഭൂ​മി​യി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ ക​ളി​യു​ത്സ​വ​ത്തെ മി​ക​ച്ച അ​നു​ഭ​വ​മാ​ക്കി കാ​ണി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ൽ ബീ​ൻ സ​ജ്ജ​മാ​യ​താ​യി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ ബ​ദ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupBean Sports
News Summary - Bean' sport presents big star cast for World Cup telecast
Next Story