ഡി മരിയയെ തിരിച്ചുവിളിച്ച് അർജന്റീന; ഫ്രഞ്ച് നിരയിൽ റാബിയോയും ഉപമെകാനോയും
text_fieldsലോകം കാത്തിരിക്കുന്ന ലോക ചാമ്പ്യൻ പോരാട്ടത്തിൽ അർജന്റീന നിരയിൽ ഡി മരിയയും. യുവന്റസ് വിങ്ങറെ ഉൾപ്പെടുത്തിയുള്ള ആദ്യ ഇലവൻ അർജന്റീന പ്രഖ്യാപിച്ചു. പിൻനിരയിൽ കഴിഞ്ഞ കളികളിൽ ഫോം കണ്ടെത്താൻ വിഷമിച്ച നികൊളാസ് ടാഗ്ലിയാഫിക്കോക്കു പകരം മാർകോസ് അകുനയെ ഇറക്കുമെന്ന് കരുതിയിരുന്നെങ്കിലും കോച്ച് സ്കലോണി താരത്തിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. സെമിയിൽ സസ്പെൻഷൻ മൂലം അകുന പുറത്തായിരുന്നു.
മറുവശത്ത്, ഫ്രഞ്ച് നിരയിൽ റാബിയോ, ഉപമെകാനോ എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്. രോഗ ബാധിതരായി ഇരുവരും സെമിയിൽ മൊറോക്കോക്കെതിരെ ഇറങ്ങിയിരുന്നില്ല. അഭ്യൂഹങ്ങൾ പലതു പറന്നുനടന്നെങ്കിലും കരീം ബെൻസേമയെ കോച്ച് ദിദിയർ ദെഷാംപ്സ് തിരിച്ചുവിളിച്ചിട്ടില്ല.
അർജന്റീന ടീം: എമിലിയാനോ മാർടിനെസ്, മോളിന, റൊമേരോ, ഓട്ടമെൻഡി, ടാഗ്ലിഫിയാഗോ, ഡി മരിയ, ഡി പോൾ, ഫെർണാണ്ടസ്, മാക് അലിസ്റ്റർ, മെസി, അൽവാരസ്.
ഫ്രാൻസ്: ഹ്യൂഗോ ലോറിസ്, കൗണ്ടെ, വരാനെ, ഉപമെകാനോ, തിയോ ഹെർണാണ്ടസ്, ഒറീലിയൻ ഷൂമേനി, ഗ്രീൻസ്മാൻ, റാബിയോ, ഡെംബലെ, ജിറൂദ്, എംബാപ്പെ.

