Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടീമിന് ആവേശം പകർന്ന് അമീൻ ഹാരിഥ് മൊറോക്കൻ ക്യാമ്പിൽ

text_fields
bookmark_border
Amin Harith
cancel
camera_alt

അ​മീ​ൻ ഹാ​രി​ദ്​ (വ​ല​ത്) ഖ​ത്ത​റി​ലെ ടീം ​ക്യാ​മ്പി​ലെ​ത്തി​യ​പ്പോ​ൾ

ദോഹ: ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റ് കണ്ണീരോടെ പുറത്തായ മൊറോക്കൻ മധ്യനിര താരം അമീൻ ഹാരിഥ്, ഫ്രാൻസിനെതിരായ സെമി ഫൈനലിന് മുമ്പ് ടീമിന് ആവേശം പകർന്ന് ക്യാമ്പിലെത്തി.

ഖത്തറിലെത്തിയ അമീൻ ഹാരിഥിനെ സ്വാഗതം ചെയ്ത സഹതാരങ്ങൾ, അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ദോഹയിൽ മൊറോക്കൻ ബേസ് ക്യാമ്പിലെത്തിയ അദ്ദേഹം കാൽമുട്ടിനേറ്റ പരിക്കിന് ചികിത്സയുമായി മൊറോക്കൻ മെഡിക്കൽ സ്റ്റാഫിനൊപ്പം തുടരുകയും ചെയ്യുന്നുണ്ട്.

'അവസാനം ഞങ്ങൾക്കിടയിൽ... ദൈവം നിങ്ങൾക്ക് സുഖം നൽകട്ടേ. ഈ സാഹസികത നിങ്ങളൂടേത് കൂടിയാണ്'- ഹാരിഥിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച് മൊറോക്കൻ ക്യാപ്റ്റൻ റൊമെയ്ൻ സെയ്സ് എഴുതി. ലോകകപ്പിന് പുറപ്പെടുന്നതിന് മുമ്പ് നവംബർ 13ന് ലീഗ് വണ്ണിൽ മൊണാക്കോക്കെതിരായ മത്സരത്തിൽ മാഴ്സലോക്കായി കളിക്കുന്നതിനിടെയാണ് ഹാരിഥിെൻറ ഇടത് കാൽമുട്ടിൽ ഗുരുതരമായ പരിക്കേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amin Harith in the Moroccan camp
Next Story