മദ്യമില്ലാത്ത ലോകകപ്പ്; സ്ത്രീകൾ ഇവിടെ സുരക്ഷിതരാണ്
text_fieldsഖത്തർലോകകപ്പ് വേദികളിലെ വനിതാ ആരാധകർ
ദോഹ: ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങളിലെയും പരിസരത്തെയും മദ്യ നിരോധനം വനിതാ കാണികൾക്ക് സ്വസ്ഥമായ കളി ആസ്വദിക്കാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വനിതാ കാണികളുടെ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 'ദി ടൈംസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തറിലേക്ക് ലോകകപ്പിന് പോകുന്നത് സംബന്ധിച്ച് ആദ്യം ഏറെ ആശങ്കയുണ്ടായിരുന്നതായി 'ഹെർഗെയിം റ്റൂ' (കളി അവളുടേത് കൂടിയാണ്) കാമ്പയിൻ വക്താവായ എല്ലി മൊളോസെനെ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വനിതാ ഫുട്ബോൾ േപ്രമികൾക്കായി മത്സരദിനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതനായി പ്രചരണമാണ് ഹെർഗെയിംറ്റൂ കാമ്പയിൻ. 19കാരിയായ മൊളോസന് തുണയായി പിതാവാണ് കൂടെയുള്ളത്. മൊളോസനടക്കം ഇംഗ്ലണ്ടിൽ നിന്നുള്ള നിരവധി വനിതാ ആരാധകർ പറയുന്നത്, ഖത്തർ ലോകകപ്പിന് നാട്ടിലെ കളികൾക്ക് ഒരു മാതൃകയാകാൻ സാധിക്കുമെന്നാണ്.
'ഞങ്ങൾ കണ്ടു ശീലിച്ച സമ്പ്രദായങ്ങളൊന്നുമല്ല ഇവിടെ. ക്യാറ്റ്കോളുകളോ ചെന്നായ ചൂളം വിളികളോ ഏതെങ്കിലും തരത്തിലുള്ള ലിംഗവിവേചനമോ ഖത്തറിൽ അനുഭവിക്കേണ്ടി വന്നിട്ടില്ല' -ഇംഗ്ലണ്ടിൽ നിന്നുള്ള വനിതാ കാണികളെ ഉദ്ധരിച്ച് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്തു.
എല്ലി മൊളോസൺ
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഖത്തർ ലോകകപ്പ് മറ്റിടങ്ങളിലെ ഗെയിമുകൾക്കും മാതൃകയാക്കാമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. സ്ത്രീകൾക്കും എൽ.ജി.ബി.ടിക്കാർക്കുമെതിരായ ഖത്തറിെൻറ 'വിവേചനം' ആരോപിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. സ്റ്റേഡിയങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഈഷ്മള വരവേൽപ്പും ആതിഥ്യമര്യാദയും സ്വാഗതം ചെയ്യുന്നതുമാണെന്ന് പല വനിതാ ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്.
'ഖത്തറിലേക്ക് വരും മുേമ്പ പലതും നേരിടേണ്ടി വരുമെന്ന മുൻവിധികളുണ്ടായിരുന്നു. എന്നാൽ യാഥാർത്ഥ്യം അതിൽ നിന്നെല്ലാം തിരുത്തിച്ചു. ഇംഗ്ലണ്ടിൽ നേരിടുന്ന ദുരനുഭവങ്ങളൊന്നും ഖത്തറിൽ അനുഭവിക്കേണ്ടി വന്നിട്ടില്ല. അവർ അത് എങ്ങനെ നേടിയെന്ന് എനിക്കറിയില്ല. പക്ഷേ, ഇത് അനുഭവിക്കാനുള്ള അത്ഭതകരമായ അന്തരീക്ഷമാണ് - എല്ലി മൊളോസൻ പറയുന്നു. 'പ്രാഥമികമായി എല്ലിയുടെ സംരക്ഷണമായിരുന്നു എെൻറ ചുമതല, എന്നാൽ സത്യം പറഞ്ഞാൽ എനിക്ക് ഒരിക്കലും വിഷമിക്കേണ്ട സാഹചര്യമല്ല ഇവിടെയുള്ളത്' -എല്ലിയുടെ പിതാവിൻെറ വാക്കുകൾ ഇങ്ങനെ.
2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ് മുതൽ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ജോ ഗ്ലോവറും മൊളോസെൻറ അഭിപ്രായങ്ങളെ പിന്താങ്ങുന്നുണ്ട്. 'ഇവിടെയുള്ള അന്തരീക്ഷം തീർത്തും അനുകൂലമാണ്. എല്ലാവരും അവരുടെ നിറങ്ങളെ ധരിക്കുന്നു. ഒരു പ്രയാസവും അതിൽ നേരിടുന്നില്ല' - ഗ്ലോവർ പറഞ്ഞു. ഖത്തർ ലോകകപ്പിൽ ഹൂളിഗാനിസം ഇല്ലെന്നും മദ്യനിരോധനത്തിൽ ഇളവ് വരുത്തേണ്ടതില്ലെന്നും ബ്രിട്ടീഷ് പോലിസുദ്യോഗസ്ഥൻ പറഞ്ഞതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഖത്തറിലെ അന്തരീക്ഷം തീർത്തും ആവേശകരവും അതോടൊപ്പം സൗഹാർദ്ദപരവുമാണെന്ന് യു.കെ ഫുട്ബോൾ പോലീസിെൻറ മേൽനോട്ടം വഹിക്കുന്ന ചീഫ് കോൺസ്റ്റബിൾ മാർക് റോബർട്ട്സ് പറയുന്നു.
ഖത്തറിലെ ആരാധകരുടെ അനുഭവത്തിെൻറ വെളിച്ചത്തിൽ യു.കെയിലെ വേദികളിൽ മദ്യവിൽപ്പന അനുവദിക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിൻവാങ്ങണമെന്നും റോബർട്ട്സ് പറയുന്നുണ്ട്. സീനിയർ ലീഗുകളിൽ 36 വർഷമായി നിലനിൽക്കുന്ന മദ്യനിരോധം നീക്കാനുള്ള ആലോചനയിലാണ് ബ്രിട്ടീഷ് സർക്കാർ. മദ്യത്തിെൻറ അഭാവം സുഖകരമായ തിരക്കിനെയോ ശാന്തമായ അന്തരീക്ഷത്തെയോ ബാധിക്കുന്നില്ലെന്നും ഇത് നല്ല കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

