ഖത്തർ ലോകകപ്പ്; കാണികൾക്ക് അറേബ്യൻ കുതിരക്കാഴ്ചയുമായി അൽഷഖബ്
text_fieldsഅൽഷഖബ് എക്വസ്ട്രിയൻ സെന്റർ
ദോഹ: ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നുമെത്തുന്ന ദശലക്ഷം കാണികൾക്കു മുമ്പാകെ ഖത്തറിന്റെ പൈതൃകവും സംസ്കാരവും അവതരിപ്പിക്കാനുള്ള അവസരമായാണ് സംഘാടകർ ലോകകപ്പിനെ മാറ്റുന്നത്. അതിൽ പ്രധാനമാണ് അറേബ്യൻ കുതിരകളുടെ കാഴ്ച. ഖത്തർ ഫൗണ്ടേഷനു കീഴിലെ എക്വസ്ട്രിയൻ സെന്ററായ അൽഷഖബ് അതിനുള്ള വേദിയാക്കി മാറ്റുകയാണ് സംഘാടകർ. നവംബർ 15 മുതൽ നിരവധി ക്യുറേറ്റഡ് ടൂറുകളാണ് അൽഷഖബ് ആസൂത്രണം ചെയ്തത്.
ടൂറുകൾ സംഘടിപ്പിക്കുന്നതിലും ഖത്തറിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവ സംബന്ധിച്ച് സന്ദർശകർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനും കുതിരസവാരി പാരമ്പര്യം സംരക്ഷിക്കുന്നതിനും നിരവധി പദ്ധതികളുമായാണ് അൽഷഖബ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
കുതിരകളിൽ ഏറെ സവിശേഷ സ്ഥാനമാണ് അറേബ്യൻ കുതിരകൾക്കുള്ളത്. ഖത്തരി പൈതൃകത്തിന്റെ കേന്ദ്രബിന്ദുവായി മുന്തിയ ഇനമായ ഇവയെ സംരക്ഷിക്കുന്നതിലും ഗുണനിലവാരം പ്രതിഫലിപ്പിക്കുന്ന ചാമ്പ്യൻ കുതിരകളുടെ പ്രജനനത്തിലും വികാസത്തിലും അൽഷഖബ് പ്രത്യേക ശ്രദ്ധയൂന്നുന്നു.
നവംബർ 15ന് ആരംഭിക്കുന്ന ക്യുറേറ്റഡ് ടൂറുകൾ പ്രതിദിനം മൂന്നു തവണയായി ഡിസംബർ 15 വരെ തുടരും.
'ക്യൂ ടിക്കറ്റ്സ്'വഴി ടൂറുകൾക്കുള്ള ഒൺലൈൻ ബുക്കിങ് ലഭ്യമാണ്.
വി.ഐ.പി ടൂറുകൾ, ഗ്രൂപ് ടൂറുകൾ, കുതിരസവാരി ടൂറുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ടൂറുകൾ അൽഷഖബ് സന്ദർശകർക്കായി ഒരുക്കുന്നുണ്ട്.
അൽഷഖബിലെ ലോംഗൈൻസ് അറീന, അശ്വാഭ്യാസ കേന്ദ്രം, ബ്രീഡിങ് ആൻഡ് ഷോ, ഖത്തർ സ്ഥാപകന്റെ സ്റ്റേബിൾസ് തുടങ്ങിയവയുൾപ്പെടെ പ്രധാന കേന്ദ്രങ്ങൾ ടൂറിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

