ലോകകപ്പിനെ വരവേൽക്കാൻ ആകാശക്കാഴ്ചയായി എയർഷോ
text_fieldsശനിയാഴ്ച വൈകീട്ട് ദോഹയിൽ നടന്ന എയർഷോ കാണാൻ കോർണിഷിലെത്തിയവർ
ദോഹ: ലോകകപ്പിനെ വരവേൽക്കാനായി അടിമുടി അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്ന ദോഹയുടെ ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി എയർഷോ അരങ്ങേറി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ഖത്തർ അമീരി വ്യോമസേനയും സുഹൃദ് സഖ്യ സേനകളുടെയും പങ്കാളിത്തത്തോടെ വർണക്കാഴ്ചകൾ തീർത്ത എയർഷോ. ഉച്ച 12.30നായിരുന്നു ദോഹ കോർണിഷിലും വെസ്റ്റ് ബേയിലുമായി ആകാശത്തെ അഭ്യാസ പ്രകടനങ്ങളുടെ തുടക്കം.

ഖത്തർ അമീരി വ്യോമസേന, അൽ സഈം മുഹമ്മദ് ബിൻ അബ്ദുല്ല അൽ അതിയ്യ കോളജ്, 12ാമത് ജോയന്റ് സ്ക്വാഡ്രൺ, സൗദി ഫാൽക്കൻസ് ടീം, ബ്രിട്ടീഷ് എയർഫോഴ്സ് എയ്റോബാറ്റിക് ടീം (റെഡ് ആരോസ്) എന്നിവരുടെ യൂനിറ്റുകൾ ചെറുവിമാനങ്ങളിൽ ചുവപ്പും നീലയും വെള്ളയും നിറങ്ങളിൽ ആകാശത്ത് ചിത്രമെഴുതി പറന്നു.
ഒന്നിച്ച് പറന്ന് അഭ്യാസം നടത്തുന്ന വിമാനങ്ങളുടെ മനോഹര കാഴ്ചക്ക് സാക്ഷിയാവാൻ ദോഹ കോർണിഷിൽ നിരവധി പേർ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

