Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്നത്തെ കളി നിയന്ത്രിക്കാൻ അബ്ദുറഹ്മാൻ അൽ ജാസിം
text_fieldsbookmark_border
ദോഹ: ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് മത്സരം ഖത്തറിെൻറ അബ്ദുറഹ്മാൻ അൽ ജാസിം നിയന്ത്രിക്കും. ഖത്തറിൽ നിന്ന് തന്നെയുള്ള താലിബ് അൽ മർരിയും സഈദ് അഹ്മദ് അൽ മഖാലിദും അസിസ്റ്റൻറുമാരായി അൽ ജാസിമിനൊപ്പമുണ്ടാകും.
നവംബർ 21ന് നടന്ന അമേരിക്ക-വെയിൽസ് മത്സരം നിയന്ത്രിച്ചിരുന്നത് ഈ മൂവർ സംഘമായിരുന്നു. ഇവരുടെ രണ്ടാമത്തെ മത്സരമാണ് ഇന്ന് നടക്കുക. അതേസമയം, ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന പ്രഥമ ഖത്തരി റഫറിയായി അബ്ദുറഹ്മാൻ അൽ ജാസിം നേരത്തെ ചരിത്രത്തിലിടം നേടി. ലുസൈൽ സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന അർജൻറീന-ഫ്രാൻസ് ഫൈനൽ നിയന്ത്രിക്കുന്നതിനുള്ള ചുമതല പോളിഷ് റഫറിയായ സിമോൺ മാർസിനിയാക്കിനാണ്. പാവൽ സോക്കോൾനിക്കി, ടോമാസ് ലിസ്റ്റ്കിവിച്സ് എന്നിവരാണ് അസി.റഫറിമാർ.
Next Story

