Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഖത്തർ ലോകകപ്പുമായി...

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത് 500 കോടി പേർ

text_fields
bookmark_border
Qatar World Cup
cancel

ദോ​ഹ: ല​യ​ണ​ൽ സ്​​ക​ലോ​ണി​യു​ടെ​യും മെ​സ്സി​യു​ടെ​യും കീ​ഴി​യി​ൽ അ​ർ​ജ​ന്റീ​ന ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ട​മു​യ​ർ​ത്തി ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ൾ, ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​ത്തി​ന്റെ വ്യാ​പ്തി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വ​സ്​​തു​ത​ക​ളും ക​ണ​ക്കു​ക​ളും റെ​ക്കോ​ഡു​ക​ളും ഫി​ഫ പു​റ​ത്തു​വി​ട്ടു. 2022 ഡി​സം​ബ​ർ 18ന് ​ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ർ​ജ​ന്റീ​ന-​ഫ്രാ​ൻ​സ്​ ഫൈ​ന​ൽ മ​ത്സ​രം ലോ​ക​മെ​മ്പാ​ടു​മു​ള്ള 150 കോ​ടി ആ​രാ​ധ​ക​രാ​ണ് ക​ണ്ട​ത്. മാ​ധ്യ​മ ലോ​ക​ത്തി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യു​മാ​യി ഏ​ക​ദേ​ശം 500 കോ​ടി ആ​ളു​ക​ൾ ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​റു​മാ​യി ഏ​ർ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന് ഫി​ഫ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ, നീ​ൽ​സ​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ എ​ല്ലാ പ്ലാ​റ്റ്ഫോ​മു​ക​ളി​ലു​മാ​യി 93.6 ദ​ശ​ല​ക്ഷം പോ​സ്​​റ്റു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം 262 ബി​ല്യ​ൻ ക്യു​മു​ലേ​റ്റി​വ് റീ​ച്ചും ല​ഭി​ച്ചു. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ പി​റ​ന്ന ലോ​ക​ക​പ്പും ഖ​ത്ത​റി​ലേ​താ​ണ്-172 ഗോ​ളു​ക​ൾ. 1998ലും 2014​ലും നേ​ടി​യ 171 ഗോ​ൾ എ​ന്ന റെ​ക്കോ​ഡാ​ണ് ഖ​ത്ത​റി​ൽ ത​ക​ർ​ക്ക​പ്പെ​ട്ട​ത്.

1994ൽ ​റോ​സ്​​ബൗ​ളി​ൽ ബ്ര​സീ​ൽ-​ഇ​റ്റ​ലി ഫൈ​ന​ലി​ൽ 94,194 ആ​രാ​ധ​ക​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ഹാ​ജ​രാ​യ റെ​ക്കോ​ഡി​ന് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രെ​ത്തു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ലു​സൈ​ൽ സാ​ക്ഷ്യം വ​ഹി​ച്ചു. ലു​സൈ​ലി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ഈ​യി​ന​ത്തി​ൽ പു​തി​യ റെ​ക്കോ​ഡ് സ്ഥാ​പി​ച്ചു.

അ​ഞ്ച് ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണോ​ൾ​ഡോ റെ​ക്കോ​ഡി​ട്ട​തും ഖ​ത്ത​റി​ലാ​ണ്. 2006 മു​ത​ൽ 2022 വ​രെ​യു​ള്ള അ​ഞ്ച് ലോ​ക​ക​പ്പു​ക​ളി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഗോ​ൾ നേ​ടി. പ്രീ​ക്വാ​ർ​ട്ട​റി​ന് ശേ​ഷം തു​ട​ർ​ച്ച​യാ​യി നാ​ല് ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ നേ​ടു​ന്ന താ​ര​മാ​യി ല​യ​ണ​ൽ മെ​സ്സി​യും റെ​ക്കോ​ഡ് സ്ഥാ​പി​ച്ചു. ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ലോ​ത​ർ മ​ത്തേ​യൂ​സി​ന്റെ റെ​ക്കോ​ഡ് 26 മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട് കെ​ട്ടി മെ​സ്സി ഖ​ത്ത​റി​ൽ മ​റി​ക​ട​ന്നു.

ക്രൊ​യേ​ഷ്യ​ക്കെ​തി​രെ കാ​ന​ഡ​യു​ടെ അ​ൽ​ഫോ​ൺ​സോ ഡേ​വി​സ്​ 68ാം സെ​ക്ക​ൻ​ഡി​ൽ നേ​ടി​യ ഗോ​ൾ ഏ​റ്റ​വും വേ​ഗ​മേ​റി​യ​താ​യി. 18 വ​യ​സ്സും 118 ദി​സ​വും പ്രാ​യ​മു​ള്ള സ്​​പെ​യി​ൻ താ​രം ഗാ​വി ഗോ​ൾ നേ​ടി​യ​തോ​ടെ പെ​ലെ​ക്ക് ശേ​ഷം ലോ​ക​ക​പ്പി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന വി​ശേ​ഷ​ണ​ത്തി​നു​ട​മ​യാ​യി. കോ​സ്​​റ്റ​റി​ക്ക​ക്കെ​തി​രെ​യാ​ണ് ഗാ​വി​യു​ടെ നേ​ട്ടം.

ശ്രദ്ധേയമായ ലോകകപ്പ് നേട്ടങ്ങൾ

  • ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന വനിതാ റഫറിയായി ഫ്രാൻസിൽ നിന്നുള്ള സ്​റ്റെഫാനി ഫ്രപാർട്ട് പുതിയ ചരിത്രം കുറിച്ചു. ഫ്രപാർട്ടിനൊപ്പം അസിസ്​റ്റൻറുമാരായ ന്യൂസ ബാക്ക്, കാരൻ ഡയസ്​ എന്നിവർ ചേർന്ന് ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ ത്രയവുമായി.
  • ലോകകപ്പ് ചരിത്രത്തിലാദ്യമായി അവസാന 16ൽ മൂന്ന് ഏഷ്യൻ ടീമുകൾ ഇടം നേടി.
  • മൊറോക്കോയുടെ അവിശ്വസനീയ കുതിപ്പ്. ലോകകപ്പ സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ ടീം.
  • ഫിഫ ഫാൻ ഫെസ്​റ്റിവലിൽ 18.5 ലക്ഷം ആരാധകർ പങ്കെടുത്തതും പുതിയ റെക്കോർഡാണ്. ചരിത്രത്തിലാദ്യമായി ഫാൻ ഫെസ്​റ്റിവലിന് സ്വന്തമായി തീം സോങ് പുറത്തിറങ്ങി. യൂട്യൂബിൽ 450 ദശലക്ഷം പ്രേക്ഷകരെ സൃഷ്​ടിച്ച ആദ്യ ഫിഫ ലോകകപ്പ് ഒഫീഷ്യൽ സൗണ്ട്ട്രാക്കിലെ ഒമ്പത് ഗാനങ്ങളിലൊന്നായ ടുകോ ടാക്കയാണ് ഫാൻ ഫെസ്​റ്റിവലിനായി മാത്രം പുറത്തിറക്കിയത്.
  • 150 രാജ്യങ്ങളിൽ നിന്നായി 20000 വളണ്ടിയർമാർ ഈ ലോകകപ്പി​ന്റെ ഭാഗമായി. ഖത്തറിൽ നിന്ന് മാത്രം 17000 വളണ്ടിയർമാരെയാണ് തെരഞ്ഞെടുത്തത്. 18 മുതൽ 77 വരെ വയസ്സുള്ളവർ ഇതിലുൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - 500 crore people worked in connection with Qatar World Cup
Next Story