Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_right29.50 ല​ക്ഷം...

29.50 ല​ക്ഷം ടി​ക്ക​റ്റ്​ വി​റ്റ​ഴി​ഞ്ഞു

text_fields
bookmark_border
29.50 ല​ക്ഷം ടി​ക്ക​റ്റ്​ വി​റ്റ​ഴി​ഞ്ഞു
cancel

ദോ​ഹ: ലോ​ക​ക​പ്പി​ന്​ കി​ക്കോ​ഫ്​ കു​റി​ച്ച​തി​നു പി​ന്നാ​ലെ ഏ​റ്റ​വും ഒ​ടു​വി​ലെ ടി​ക്ക​റ്റ്​ വി​ൽ​പ​ന​യു​ടെ ക​ണ​ക്കു​ക​ൾ ഫി​ഫ പു​റ​ത്തു വി​ട്ടു. മ​ത്സ​ര​ത്തി​നു മു​മ്പാ​യി 29.5 ല​ക്ഷം ടി​ക്ക​റ്റു​ക​ളും വി​റ്റ​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗ്രൂ​പ്പ്​ റൗ​ണ്ടും നോ​ക്കൗ​ട്ടും ഉ​ൾ​പ്പെ​ടെ 64 മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി 30 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ്​ വി​ൽ​പ​ന​ക്കു​ള്ള​ത്.

ഖ​ത്ത​ർ ലോ​ക​ക​പ്പ്​ മു​ൻ​കാ​ല​ങ്ങ​ളേ​ക്കാ​ൾ വ​രു​മാ​ന​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​ക്കി​യെ​ന്ന്​ ഫി​ഫ​യു​ടെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന​നു. 750 കോ​ടി ഡോ​ളാ​ണ്​ ലോ​ക​ക​പ്പി​ലൂ​ടെ ഫി​ഫ​യു​ടെ വ​രു​മാ​നം ഉ​യ​ർ​ന്ന​താ​യി പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫ​ൻ​റി​നോ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. മ​ത്സ​രം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ, ഓ​ൺ ലൈ​ൻ സൈ​റ്റു​ക​ളി​ലും ദോ​ഹ​യി​ലെ ടി​ക്ക​റ്റി​ങ്​ കൗ​ണ്ട​റി​ലും ആ​വ​ശ്യ​ക്കാ​രു​ടെ തി​ര​ക്കാ​ണ്. 2018 റ​ഷ്യ ലോ​ക​ക​പ്പി​ൽ 24 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​യി​രു​ന്നു ആ​കെ വി​റ്റ​ത്. നേ​ര​ത്തെ ത​ന്നെ ഈ ​റെ​ക്കോ​ഡ്​ മ​റി​ക​ട​ന്ന്​ കു​തി​ക്കാ​ൻ ഖ​ത്ത​റി​ന്​ ക​ഴി​ഞ്ഞു.

ഖ​ത്ത​ർ, സൗ​ദി, അ​മേ​രി​ക്ക, മെ​ക്​​സി​കോ, ബ്രി​ട്ട​ൻ, യു.​എ.​ഇ, അ​ർ​ജ​ൻ​റീ​ന, ഫ്രാ​ൻ​സ്, ഇ​ന്ത്യ, ബ്ര​സീ​ൽ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ച്ച്​ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldcup ticket
News Summary - 29.50 lakh tickets have been sold
Next Story