Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ്​ ടിക്കറ്റ്: ലാസ്റ്റ്​ മിനിറ്റ്​ വിൽപന സെപ്​റ്റംബറിൽ

text_fields
bookmark_border
അവസാന ഘട്ടത്തിൽ കൗണ്ടർ വഴിയും ടിക്കറ്റുകൾ
Qatar World Cup
cancel

ദോഹ: ഖത്തർ ലോകകപ്പ്​ ഫുട്​ബാൾ മത്സരങ്ങൾക്ക്​ ഇനിയും ടിക്കറ്റ്​ ലഭിക്കാത്തവർക്ക്​ മുന്നിലേക്ക്​ അവസാന മിനിറ്റ്​ ടിക്കറ്റ്​ വിൽപനയുടെ സന്തോഷ വാർത്ത പ്രഖ്യാപിച്ച്​ ഫിഫ. സെപ്​റ്റംബർ അവസാന വാരം ആരംഭിക്കുന്ന ടിക്കറ്റ്​ വിൽപന ലോകകപ്പ്​ ഫൈനൽ വരെ തുടരുമെന്ന്​ അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ ദോഹയിലെ ഫിഫ കൗണ്ടർ വഴിയും ആരാധകർക്ക്​ ടിക്കറ്റ്​ ലഭ്യമാക്കുന്നതാണ്​. തീയതി പിന്നീട്​ പ്രഖ്യാപിക്കും. ഫസ്റ്റ്​ കം ഫസ്റ്റ്​ എന്ന രീതിയിലാവും ലാസ്റ്റ്​ മിനിറ്റ്​ സെയ്​ൽ.

ആഗസ്റ്റ്​ 16ന്​ വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 24.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ആതിഥേയരായ ഖത്തറിൽ നിന്നാണ്​ ടിക്കറ്റിന്​ ഏറ്റവും ആവശ്യക്കാരുള്ളത്​. അമേരിക്ക, ഇംഗ്ലണ്ട്​, സൗദി അറേബ്യ, മെക്സികോ, യു.എ.ഇ, ഫ്രാൻസ്​, അർജന്‍റീന, ബ്രസീൽ, ജർമനി എന്നിവരാണ്​ ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു രാജ്യങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar World Cup Tickets: Last minute sale in September
Next Story