Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ലബ് ചാമ്പ്യന്മാരുടെ പോര്; ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ ഖത്തറിൽ

text_fields
bookmark_border
അവസാനഘട്ട മൂന്ന് മത്സരങ്ങളാണ് ഖത്തറിൽ നടക്കുക
ക്ലബ് ചാമ്പ്യന്മാരുടെ പോര്; ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ ഖത്തറിൽ
cancel

ദോഹ: ഫുട്ബാൾ ആരാധകരെ ആവേശത്തിലാഴ്ത്തി ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ക്ലബ് ഫുട്ബാളിന് വീണ്ടും ഖത്തര്‍ ആതിഥേയത്വമരുളുന്നു. നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ആരവങ്ങള്‍ക്കിടയിലേക്കാണ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബുകള്‍ ഏറ്റുമുട്ടുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന് ഖത്തർ വേദിയൊരുക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഖത്തർ സുപ്രധാന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. അവസാനഘട്ട മൂന്ന് മത്സരങ്ങളാകും ഖത്തറിൽ നടക്കുക.

ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തിയ പിഎസ്ജി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഡിസംബർ 9ന് അമേരിക്കൻ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ കപ്പ് ഡെർബി നടക്കും. ഡിസംബർ 12ന് ചലഞ്ചർ കപ്പിൽ അമേരിക്കൻ കപ്പ് ജേതാക്കൾ, ആഫ്രിക്ക -ഏഷ്യ-പസഫിക് നോക്കൗട്ട് മത്സരത്തിലെ വിജയി മമെലോഡി സൺഡൗൺസ് എഫ്‌.സിയും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരങ്ങൾക്ക് ജാസിം ബിൻ ഹമദ് സ്റ്റേഡിയം വേദിയാകും.

ചലഞ്ചർ കപ്പ് വിജയിക്കുന്ന ടീമാകും 16ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ പിഎസ്ജിയെ നേരിടുക. 2025ലെ ചാമ്പ്യന്മാരായ പി.എസ്.ജി ഇത്തവണയും കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്.

ലോകോത്തര സ്റ്റേഡിയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ക്ലബ് ചാമ്പ്യന്മാരുടെ ടൂർണമെന്റിന് ഖത്തർ വീണ്ടും അവസരൊമൊരുക്കുന്നുവെന്ന് എൽ.ഒ.സി ചെയർമാനും കായിക മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി വ്യക്തമാക്കി. ഖത്തറിന്റെ സംഘാടന മികവും വൈദഗ്ധ്യവും, ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങളും ടൂർണമെന്റിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025-ൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിൽ പി.എസ്.ജിയാണ് കിരീടം ചൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar to Host FIFA Intercontinental Cup Final
Next Story