'അൽ രിഹ് ല' സ്റ്റാമ്പുമായി ഖത്തർ പോസ്റ്റ്
text_fieldsഖത്തർ പോസ്റ്റ് പുറത്തിറക്കിയ ലോകകപ്പ് ഔദ്യോഗിക മാച്ച് ബാൾ ചിത്രം പതിച്ച അൽ രിഹ്ല സ്റ്റാമ്പ്
ദോഹ: ലോകകപ്പിനു മുന്നോടിയായി ഔദ്യോഗിക മാച്ച് ബാൾ സ്റ്റാമ്പുമായി ഖത്തർ പോസ്റ്റ്. ലോകകപ്പിന്റെ മാച്ച് ബാളായ അൽ രിഹ്ലയുടെ ചിത്രവും ലോകകപ്പ് ലോഗോയും പതിപ്പിച്ച മറൂൺ നിറത്തിലാണ് സ്റ്റാമ്പ്. ഫിഫയുമായും പന്ത് നിർമാതാക്കളായ അഡിഡാസുമായും സഹകരിച്ചാണ് സ്റ്റാമ്പ്. നവംബർ 20ന് കിക്കോഫ് കുറിക്കുന്ന വിശ്വമേളയുടെ ആവേശം ഓരോ ആരാധകനും ഓർത്തുവെക്കാനുള്ള അവസരമാണിത്.
15 റിയാലാണ് വില. ആദ്യഘട്ടത്തിൽ 20,000 സ്റ്റാമ്പുകൾ തയാറാക്കിയതായി ഖത്തർ പോസ്റ്റ് അറിയിച്ചു. പോസ്റ്റ് കാർഡ്, എൻവലപ് എന്നിവയുമുണ്ട്.നേരത്തേ സ്റ്റേഡിയത്തിന്റെ ചിത്രങ്ങളും ഭാഗ്യമുദ്രയായ ലഈബിനെയും പതിച്ച സ്റ്റാമ്പുകളും ഖത്തർപോസ്റ്റ് പുറത്തിറക്കിയിരുന്നു. ലോകകപ്പ് സീരീസിലെ എട്ടാമത്തെ മാതൃകയാണിത്.

