Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right2022 ഖ​ത്ത​ർ...

2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​െൻറ നാ​ലാം വേ​ദി​യും സ​ജ്ജ​ം; 'അൽ റയ്യാൻ' മിഴിതുറന്നു

text_fields
bookmark_border
2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​െൻറ നാ​ലാം വേ​ദി​യും സ​ജ്ജ​ം; അൽ റയ്യാൻ മിഴിതുറന്നു
cancel

ദോ​ഹ: കോ​വി​ഡി​ൽ​നി​ന്ന് മു​ക്ത​മാ​യ​വ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സാ​ക്ഷി നി​ർ​ത്തി 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​നാ​യു​ള്ള നാ​ലാ​മ​ത് സ്​​റ്റേ​ഡി​യ​മാ​യ അ​ൽ റ​യ്യാ​ൻ കാ​യി​ക​ലോ​ക​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചു. 49ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​ൽ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളൊ​രു​ക്കി​യാ​ണ് 40,000 പേ​ർ​ക്ക്​ ഇ​രി​പ്പി​ട​മു​ള്ള മ​ണ​ൽ​ക്കൂ​ന​ക​ളു​ടെ മാ​തൃ​ക​യി​ലെ കൂ​റ്റ​ൻ സ്​​റ്റേ​ഡി​യം തു​റ​ന്ന​ത്.

അ​റ​ബ്​ ലോ​ക​ത്ത്​ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തി​യ ലോ​ക​ക​പ്പ് ന​ട​ത്താ​നു​ള്ള ഖ​ത്ത​റി​െൻറ ഒ​രു​ക്ക​ത്തി​ൽ പൂ​ർ​ണ​തൃ​പ്തി​യു​ണ്ടെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഫി​ഫ പ്ര​സി​ഡ​ൻ​റ് ജി​യാ​ൻ​റി​നോ ഇ​ൻ​ഫാ​ൻ​റി​നോ പ​റ​ഞ്ഞു. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, മു​ൻ​ലോ​ക​ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ, ദേ​ശീ​യ കാ​യി​ക​താ​ര​ങ്ങ​ള​ട​ക്കം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​മീ​ർ ക​പ്പി​െൻറ ഫൈ​ന​ൽ പോ​രാ​ട്ട​ത്തോ​ടെ​യാ​ണ്​ ലോ​ക​ക​പ്പ്​ സ്​​റ്റേ​ഡി​യം മി​ഴി​തു​റ​ന്ന​ത്. ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് അ​ൽ അ​റ​ബി​യെ തോ​ൽ​പി​ച്ച് സ്​​പാ​നി​ഷ്​ ഇ​തി​ഹാ​സം സാ​വി പ​രി​ശീ​ലി​പ്പി​ക്കു​ന്ന അ​ൽ​സ​ദ്ദ് അ​മീ​ർ ക​പ്പ് ജേ​താ​ക്ക​ളാ​യി.

അ​ൽ റ​യ്യാ​ൻ ക്ല​ബിെൻറ ഹോം ​ഗ്രൗ​ണ്ടാ​യ അ​ഹ്മ​ദ് ബി​ൻ അ​ലി സ്​​റ്റേ​ഡി​യം പൊ​ളി​ച്ചാ​ണ് പു​തി​യ​ത് നി​ർ​മി​ച്ച​ത്. പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളു​ൾ​പ്പെ​ടെ ലോ​ക​ക​പ്പിെൻറ ഏ​ഴു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ഇ​വി​ടെ വേ​ദി​യാ​കു​ക. ശേ​ഷം ക്ല​ബിെൻറ ഹോം ​ഗ്രൗ​ണ്ടാ​യി മാ​റും. ഇ​രി​പ്പി​ട​ങ്ങ​ളു​ടെ എ​ണ്ണം 20,000 ആ​ക്കി ചു​രു​ക്കി ബാ​ക്കി​യു​ള്ള​വ കാ​യി​ക​സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കും.

ഇ​തോ​ടെ ലോ​ക​ക​പ്പി​നു​ള്ള എ​ട്ടു​വേ​ദി​ക​ളി​ൽ നാ​ലെ​ണ്ണം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഖ​ലീ​ഫ, വ​ക്റ അ​ൽ ജ​നൂ​ബ്, എ​ജു​ക്കേ​ഷ​ൻ സി​റ്റി, അ​ൽ റ​യ്യാ​ൻ എ​ന്നീ സ്​​റ്റേ​ഡി​യ​ങ്ങ​ളാ​ണ് നി​ല​വി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ത്. അ​ൽ ബ​യ്ത്, തു​മാ​മ സ്​​റ്റേ​ഡി​യ​ങ്ങ​ൾ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ളി​ലാ​ണ്. ക​ണ്ടെ​യ്ന​ർ സ്​​റ്റേ​ഡി​യ​മെ​ന്ന​റി​യ​പ്പെ​ടു​ന്ന റാ​സ് അ​ബൂ അ​ബൂ​ദ്, ക​ലാ​ശ​പ്പോ​രാ​ട്ട വേ​ദി​യാ​യ ലു​സൈ​ൽ സ്​​റ്റേ​ഡി​യം എ​ന്നി​വ 2021ൽ ​പൂ​ർ​ത്തി​യാ​കും. മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2022 World CupAl Rayyan
Next Story