Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ കോച്ച് കാർലോസ് ക്വിറോസ് പുറത്ത്; മാർക്യൂസ് ലോപസ് പുതിയ പരിശീലകൻ
text_fieldsbookmark_border
മാർക്യൂസ് ലോപസ്
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുളാൻ ഒരുമാസം മാത്രം ബാക്കിനിൽക്കെ ദേശീയ ടീം പരിശീലകനെ മാറ്റി ഖത്തർ. ലോകകപ്പ് ഫുട്ബാളിനു പിന്നാലെ സ്ഥാനമേറ്റ പോർചുഗലുകാരനായ കാർലോസ് ക്വിറോസിനെ ഒഴിവാക്കി സ്പാനിഷുകാരായ മാർക്യൂസ് ലോപസിനെ പുതിയ കോച്ചായി നിയമിച്ചു.
നിലവിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ വക്റ സ്പോർട്സ് ക്ലബിന്റെ പരിശീലകനാണ് 61കാരനായ മാർക്യൂസ് ലോപസ്. ജനുവരി 12ന് ഖത്തറിന്റെ മണ്ണിൽ ഏഷ്യൻ കപ്പ് ഫുട്ബാൾ പോരാട്ടത്തിന് കിക്കോഫ് കുറിക്കാനിരിക്കെയാണ് നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഖത്തറിന്റെ പരിശീലന പദവിയിൽനിന്നു അപ്രതീക്ഷിത നീക്കത്തിലൂടെ കാർലോസ് ക്വിറോസ് പുറത്താകുന്നത്.
കാർലോസ് ക്വിറോസ്
ഇരു വിഭാഗവും തമ്മിലെ പരസ്പര ധാരണയോടെ ക്വിറോസ് പരിശീലക പദവിയിൽനിന്നു പടിയിറങ്ങുകയാണെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
Next Story

