Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Neymar-Lionel Messi-Cristiano Ronaldo
cancel
camera_alt

നെയ്​മർ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ

Homechevron_rightSportschevron_rightFootballchevron_rightമെസ്സിക്കൊപ്പം...

മെസ്സിക്കൊപ്പം ബൂട്ടുകെട്ടുന്ന റൊണാൾഡോ...! ആ 'സ്വപ്​നജോടി' യാഥാർഥ്യമാകുമോ? ..സൂചനകൾ ദാ ഇങ്ങനെയാണ്​...

text_fields
bookmark_border

പാരിസ്​: അത്യപാരമായ പ്രതിഭാശേഷി കൊണ്ട്​ ലോക ഫുട്​ബാളിനെ വിസ്​മയിപ്പിച്ച അതുല്യ പ്രതിഭകൾ കരിയറിന്‍റെ സായാഹ്​നത്തിൽ ഒരുമിച്ച്​ പന്തുതട്ടുമോ? കളിയുടെ പുൽമൈതാനങ്ങളിൽ കരുത്തിന്‍റെ കൊടിയടയളങ്ങളായി വിരാജിക്കുന്ന സാക്ഷാൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരേ ജഴ്​സിയിൽ ഒരുമനസ്സോടെ പടക്കിറങ്ങുമോ? ഫുട്​ബാൾ ലോകം ചോദിച്ചുകൊണ്ടിരിക്കുന്ന മില്യൺ ​േഡാളർ ചോദ്യം ഒരു ആരാധകന്‍റെ പകൽക്കിനാവാണെന്ന്​ കരുതിയെങ്കിൽ തെറ്റി. ഒരുപ​േക്ഷ, യാഥാർഥ്യമായേക്കാവുന്ന രീതിയിലേക്ക്​ ഇത്തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുവെന്ന്​ ഇറ്റാലിയൻ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട്​ ചെയ്യുന്നു.

പി.എസ്​.ജിയിൽ മെസ്സിക്കൊപ്പം മുന്നേറ്റനിരയിൽ തേരുതെളിക്കാൻ റൊണാൾഡോയെയും അണിനിരത്തുന്ന കാര്യം ഫ്രഞ്ചു ക്ലബ്​ അധികൃതരുടെ സജീവ പരിഗണനയിലുണ്ട്​. സ്​പാനിഷ്​ ലീഗിലെ മുൻനിര ക്ലബായ റയൽ മഡ്രിലേക്ക്​ ചേക്കേറാൻ കുറച്ചുകാലമായി ആഗ്രഹിച്ചു കഴിയുന്ന ഫ്രഞ്ച്​ സ്​ട്രൈക്കർ കിലിയൻ എംബാപ്പെ ഈ സീസണിൽതന്നെ അത്തരമൊരു കൂടുമാറ്റത്തിനായി പി.എസ്​.ജിക്കു മുന്നിൽ ആവശ്യമുയർത്തിയിട്ടുണ്ട്​. പി.എസ്.ജിയുമായി 2022 വരെ കരാറുള്ള എംബാപ്പെയെ ഈ സീസണിലും ടീമിൽ പിടിച്ചു നിര്‍ത്താനാണ്​ ക്ലബ്​ ശ്രമിക്കുന്നത്​. എന്നാൽ കാത്തിരിക്കാൻ താൽപര്യമില്ലെന്നും ഈ സീണിൽതന്നെ മഡ്രിഡി​ലേക്ക്​ പോവാനാണ്​ എംബാ​െപ്പ ആഗ്രഹിക്കുന്നതെന്നും എൽ ചിറിങ്​ഗ്വിറ്റോ ടി.വി റിപ്പോർട്ട്​ ചെയ്​തിരുന്നു.


എംബാപ്പെ കൂടുമാറുന്ന കാര്യം ഉറപ്പായാൽ പി.എസ്​.ജി ക്രിസ്റ്റ്യാനോയെ അണിയിലെത്തിക്കുന്ന കാര്യം സജീവമായി ആലോചിക്കുമെന്ന്​ ഇ.എസ്​.പി.എൻ റിപ്പോർട്ട്​ ചെയ്​തു. എംബാപ്പെ പോകുന്നപക്ഷം ആ സ്​ഥാനത്തേക്ക്​ പി.എസ്​.ജിയുടെ പരിഗണനയിലുള്ള ആദ്യതാരം റൊണാൾഡോ ആണെന്ന്​ ഇറ്റാലിയൻ മാധ്യമമമായ കാൽസി​േയാമെർകാറ്റോ വെളിപ്പെടുത്തി.

യുവന്‍റസിൽനിന്ന്​ റൊണാൾഡോയെ അണിയിലെത്തിക്കു​േമ്പാൾ അർജന്‍റീന സ്​ട്രൈക്കർ മൗറോ ഇക്കാർഡിയെ പകരം ഇറ്റാലിയൻ ക്ലബിന്​ കൈമാറാനും പി.എസ്​.ജി ഒരുക്കമാവും. യുവന്‍റസിൽ ചേർന്ന്​നാട്ടുകാരനായ പൗലോ ഡിബാലക്കൊപ്പം ആക്രമണം നയിക്കാൻ ഇക്കാർഡിക്കും വൈമുഖ്യമില്ലെന്നാണ്​ റിപ്പോർട്ടുകൾ.

'മെസ്സി-ക്രിസ്റ്റ്യനോ-നെയ്​മർ ത്രയം..! ഫുട്​ബാളിന്‍റെ ചരിത്രത്തിലെ ഏറ്റവും താൽപര്യജനകമായ ഒന്നാകുമത്​. മൂന്ന്​ യഥാർഥ ചാമ്പ്യന്മാർ..തുരുതുരാ വല കുലുക്കി ഒരു യുഗം തന്നെ രൂപപ്പെടുത്തിയവർ..എംബാപ്പെ റയൽ മഡ്രിഡിലേക്ക്​ പോയാലുടൻ റൊണാൾഡോക്കുവേണ്ടി പി.എസ്​.ജി ശക്​തമായി രംഗത്തെത്തും. റൊണാൾഡോ ആവശ്യ​പ്പെട്ട 31 ദശലക്ഷം യൂ​േറാ (271 കോടി രൂപ) വേതനം നൽകാൻ അവർ തയാറാണ്​. ഇനിയുള്ളത്​ ചൂടുപിടിച്ച മണിക്കൂറുകളാണ്​. രണ്ടാഴ്ചക്കുള്ളിൽ എല്ലാ ചിത്രവും തെളിയും..' -കാൽസി​േയാമെർകാറ്റോ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.


എംബാപ്പെ പി.എസ്​.ജിയിൽ തുടരുമോയെന്ന കാര്യത്തിൽ അൽപ ദിവസങ്ങൾക്കകം വ്യക്​തത വരും. ഒരാഴ്ചക്കുള്ളിൽ ക്ലബ്​ പ്രസിഡന്‍റ്​ നാസൽ അൽ ഖലീഫിയുമായി കൂടിക്കാഴ്ച നടക്കും. എംബാപ്പെക്കായി 150 ദശലക്ഷം യൂറോ (1,310 കോടി രൂപ) എന്ന വൻതുക മുടക്കാൻ റയൽ ഒരുക്കമാണെന്നാണ്​ സൂചനകൾ. താരത്തിന്​ തുടരാൻ താൽപര്യമില്ലെങ്കിൽ പൊന്നും വിലയ്​ക്ക്​ വിൽക്കുകയെന്നതിലേക്ക്​ പി.എസ്​.ജിക്ക്​ എത്തിച്ചേരേണ്ടി വരും.

മെസ്സിയും നെയ്മറും എംബാപ്പെയും ഏയ്​ഞ്ചൽ ഡി മരിയയും സെർജിയോ റാമോസും മാർകോ വെറാറ്റിയും അടക്കമുള്ള ലോകത്തിലെ മിന്നും താരങ്ങൾ ബൂട്ടണിയുന്ന സ്വപ്​നസദൃശമായ ടീം ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടിത്തരുമെന്ന പ്രത്യാശയിലാണ്​ പി.എസ്​.ജി. ആ സ്വപ്​നങ്ങളിലേക്ക്​ വല കുലുക്കാൻ എംബാപ്പെ ഇല്ലെങ്കിൽ റൊണാൾഡോയാണ്​ ഏറ്റവും മികച്ച പകരക്കാരനെന്ന്​ പി.എസ്​.ജി അധികൃതർ കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoPSGJuventusLionel Messi
News Summary - PSG's Messi-Cristiano dream
Next Story