Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്മറിന്‍റെ ഇരട്ടഗോളിൽ പി.എസ്.ജിക്ക് ജയം; യുനൈറ്റഡിന് ബ്രെന്റ്ഫോർഡ് ഷോക്ക്

text_fields
bookmark_border
Neymar
cancel

പാരിസ്: ഉജ്ജ്വല ഫോം തുടരുന്ന നെയ്മറിന്റെ ഇരട്ടഗോൾ മികവിൽ ഫ്രഞ്ച് സീരീ എയിൽ മോണ്ട്പെല്ലെയെറിനെതിരെ പാരിസ് സെന്റ് ജെർമയ്ന് 5-2ന്റെ ജയം.

39ാം മിനിറ്റിൽ സാക്കോയുടെ സെൽഫ് ഗോളിലൂടെയാണ് പി.എസ്.ജി ലീഡ് നേടിയത്. 43ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി നെയ്മർ പാഴാക്കിയില്ല. രണ്ടാം പകുതി തുടങ്ങി 51ാം മിനിറ്റിൽ നെയ്മർ ലീഡ് മൂന്നാക്കി. 58ാം മിനിറ്റിൽ ഖാസ്റിയിലൂടെ മോണ്ട്പെല്ലെയെർ ഒരു ഗോൾ മടക്കി.

എംബാപ്പേയും (69) റെനാട്ടോ സാൻഷസും (87) വീണ്ടും സ്കോർ ചെയ്തതോടെ പി.എസ്.ജി ജയം ഉറപ്പിച്ചു. എൻസോ ചാറ്റോയുടെ (90+1) ഗോളാണ് തോൽവിയുടെ ആഴം കുറച്ചത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുനൈറ്റഡിനെ കശക്കിയെറിഞ്ഞ് ബ്രെന്റ്ഫോർഡ്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ജയം. ആദ്യ 35 മിനിറ്റിലാണ് നാല് ഗോളും പിറന്നത്. തുടർന്ന് 60 മിനിറ്റോളം ബാക്കി കിട്ടിയിട്ടും ഒരെണ്ണം പോലും മടക്കാൻ യുനൈറ്റഡിനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PSG won with Neymar's double goal
Next Story