Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജീവിതത്തിൽ എല്ലാം നിങ്ങൾക്ക് നിയന്ത്രിക്കാനാകില്ല’; വിവാഹ മോചനത്തിൽ നിശ്ശബ്ദത വെടിഞ്ഞ് പി.എസ്.ജി താരത്തിന്‍റെ ഭാര്യ

text_fields
bookmark_border
‘ജീവിതത്തിൽ എല്ലാം നിങ്ങൾക്ക് നിയന്ത്രിക്കാനാകില്ല’; വിവാഹ മോചനത്തിൽ നിശ്ശബ്ദത വെടിഞ്ഞ് പി.എസ്.ജി  താരത്തിന്‍റെ ഭാര്യ
cancel

മൊറോക്കോയുടെ പി.എസ്.ജി സൂപ്പർതാരം അഷ്റഫ് ഹകീമിയിൽനിന്നുള്ള വിവാഹ മോചന വാർത്തയോട് ഒടുവിൽ നടിയും മോഡലുമായ ഹിബ അബൂക് പ്രതികരിച്ചിരിക്കുന്നു. താരം ലൈംഗിക പീഡന പരാതിയിൽ കുരുങ്ങിയതിനു പിന്നാലെയാണ് ഹിബ അബൂക് വിവാഹ മോചനം തേടി രംഗത്തെത്തിയത്.

ഹകീമിയുടെ ആസ്തിയുടെ പകുതി നഷ്ടപരിഹാരമായി നൽകണമെന്നും ഇവർ വിവാഹ മോചന ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ ഞെട്ടിക്കുന്ന വിവരം ഹിബ ഇപ്പോഴാണറിയുന്നത്. ‘കോടീശ്വരനായ’ ഹകീമിയുടെ പേരിൽ സ്വത്തൊന്നുമില്ല. എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഉമ്മയുടെ പേരിലാണ്. പി.എസ്.ജിയിൽ ആഴ്ചയിൽ 213,000 ഡോളർ (1.75 കോടി രൂപ) താരം വേതനം കൈപ്പറ്റുന്നുണ്ടെങ്കിലും സ്വന്തം പേരിൽ സ്വത്തില്ലാത്തതിനാൽ ഹിബക്ക് ഒരു നയാ പൈസ പോലും കിട്ടില്ല.

പിന്നാലെയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. ‘ഓർക്കുക, നിങ്ങൾക്ക് ജീവിതത്തിൽ എല്ലാം നിയന്ത്രിക്കാൻ കഴിയില്ല, എന്നാൽ അതിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് നിങ്ങൾക്ക് നിയന്ത്രിക്കാനാകും. പൂർണതക്കുവേണ്ടിയുള്ള ആവശ്യം കൈയൊഴിയുക, വർത്തമാന നിമിഷത്തിന്റെ സൗന്ദര്യം അനുഭവിക്കുക, പ്രപഞ്ചത്തിന് നിങ്ങളുടെ പിൻബലമുണ്ടെന്ന് വിശ്വസിക്കുക’ -ഹിബ അബൂക്ക് പറഞ്ഞു.

ഹകീമിയുടെ വരുമാനത്തിൽ 80 ശതമാനത്തിലേറെയും ഉമ്മ ഫാതിമയുടെ പേരിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. വീട്, കാറുകൾ, ആഭരണം, വിലിപിടിപ്പുള്ള വസ്ത്രങ്ങൾ തുടങ്ങിയവയൊന്നും 24 കാരൻ സ്വന്തം പേരിൽ വാങ്ങിയിട്ടില്ല. ഹകീമിക്ക് 19 വയസ്സും ഹിബ അബൂകിന് 31ഉം പ്രായമായിരിക്കെ 2018ലാണ് ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയത്. ഭാര്യ അബൂകും കുടുംബവും ദുബൈയിലായിരിക്കെ ഹകീമി ഒരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് വിവാഹ മോചനത്തിന് നീക്കം ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PSG superstar Achraf Hakimi's ex-wife Hiba Abouk breaks silence
Next Story