Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെയ്മറിനും ഡി മരിയക്കും കോവിഡ്
text_fieldsbookmark_border
പാരിസ്: ലീഗ് വൺ മത്സരത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പി.എസ്.ജിക്ക് തിരിച്ചടിയായി കോവിഡ്. ടീമിലെ സൂപ്പർ താരങ്ങളായ നെയ്മറിനും ഡിമരിയക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം സഹതാരങ്ങളായ കെയ്ലർ നവാസിനും ലിനാർഡോ പെരഡസിനും രോഗം ബാധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോൽവി ഏറ്റുവാങ്ങി ആഴ്ചകൾക്കുള്ളിലാണ് ടീമിന് മറ്റൊരു തിരിച്ചടികൂടിയേൽക്കുന്നത്. ഇതോടെ ടീം താരങ്ങളെയെല്ലാം അടിയന്തര പരിശോധനക്ക് വിധേയമാക്കും.
ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം നെയ്മറും പെരഡസും ഇബിസ ദ്വീപിൽ അവധി ആഘോഷത്തിലായിരുന്നു.
ഫ്രഞ്ച് ലീഗ് മത്സരങ്ങൾ ആഗസ്റ്റ് 21ന് തുടങ്ങിയിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗുകാരണം ഈ മാസം പത്തിനാണ് പി.എസ്.ജിയുടെ ആദ്യ മത്സരം.
Next Story

