സൂപ്പർ ഹീറോസ് പി.സ്.ജി
text_fieldsപി.എസ്.ജി സ്വന്തമാക്കിയ അഷ്റഫ് ഹകീമി, ജോർജീനിയോ വിനാൽഡം, ജിയാൻലൂയിജി ഡോണറുമ്മ, സെർജിയോ റാമോസ്, ലയണൽ മെസ്സി എന്നിവരെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു
ലണ്ടൻ: സൂപ്പർ താരം ലയണൽ മെസ്സിക്ക് പാരിസിൽ ഗോൾ വിരുന്നേകി സഹതാരങ്ങൾ. ലീഗ് വണ്ണിലെ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ സ്ട്രോസ്ബർഗിനെ 4-2ന് തോൽപിച്ചാണ് എംബാപ്പെയും കൂട്ടരും അർജൻറീനൻ താരത്തിന് അഭിവാദ്യം അർപ്പിച്ചത്.
നേരത്തെ, ലീഗ് വണ്ണിലെ ഉദ്ഘാടന മത്സരത്തിൽ പി.എസ്.ജി ട്രോയേസിനെ തോൽപിച്ചിരുന്നു. മൗറോ ഇക്കാർഡി (3), കെയ്ലിയൻ എംബാപ്പെ (25), ജൂലിയൻ ഡ്രാക്സ്ലർ(27) എന്നിവരാണ് പി.എസ്.ജിയുടെ ഗോൾ നേടിയത്. എതിരാളികൾക്കായി കെവിൻ ഗെമെയ്റോ (53), ലുഡോവിച് അയോർക്യൂ (64) എന്നിവർ ഗോൾ നേടി.
സൂപ്പർ താരം ലയണൽ മെസ്സി മത്സരത്തിൽ ഇറങ്ങില്ലെന്ന് നേരത്തെ കോച്ച് മൗറീസിയോ പൊചെടിനോ അറിയിച്ചിരുന്നു. മെസ്സിയോടൊപ്പം, പൂർണ ഫിറ്റ്നസിനായി വിശ്രമത്തിലുള്ള നെയ്മർ, ഡി മരിയ, റാമോസ് എന്നിവർ ഗാലറിയിലിരുന്ന് ടീമിെൻറ വിജയം ആഘോഷിച്ചു.

