മെസ്സിയും എംബാപ്പെയുമില്ലാതെ ഇറങ്ങിയ പി.എസ്.ജിക്ക് വീണ്ടും തോൽവി
text_fieldsപരിക്കിന്‍റെ പിടിയിലകപ്പെട്ട പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗിൽ വീണ്ടും തോൽവി. മെസ്സിയും എംബാപ്പെയുമില്ലാതെ ഇറങ്ങിയ പി.എസ്.ജിയെ മൊണാക്കോയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. പി.എസ്.ജിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിക്ക് വെറും അഞ്ച് പോയിന്റിന്റെ ലീഡാണുള്ളത്.
പരിക്കിനെ തുടര്‍ന്നാണ് സൂപ്പർ താരങ്ങളായ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും കളിക്കാനിറങ്ങാതിരുന്നത്. നെയ്മർ കളിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
മൊണാക്കോക്കായി ഫ്രഞ്ച് താരം വിസാം ബെന്‍ യെദീര്‍ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. 18, 45+2 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. നാലാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഗോളോവിനാണ് മൊണോക്കോയുടെ ആദ്യ ഗോള്‍ നേടിയത്. 39ാം മിനിറ്റിലാണ് പി.എസ്.ജിയുടെ ഏക ഗോള്‍ വീണത്. സായിര്‍ എമറിയാണ് സ്‌കോര്‍ ചെയ്തത്.
തൊട്ടുമുമ്പത്തെ മത്സരത്തിൽ ഒളിമ്പിക് മാഴ്സെ ഒന്നിനെതിരെ രണ്ടു ഗോളിന് പി.എസ്.ജിയെ പരാജയപ്പെടുത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ ഫെബ്രുവരി 15നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

