Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉറപ്പിച്ചു, റാമോസ്​...

ഉറപ്പിച്ചു, റാമോസ്​ പി.എസ്​.ജിയിൽ തന്നെ

text_fields
bookmark_border
ഉറപ്പിച്ചു, റാമോസ്​ പി.എസ്​.ജിയിൽ തന്നെ
cancel

മഡ്രിഡ്​: കാലുകൊണ്ടും കരുത്തുകൊണ്ടും റയൽ മഡ്രിഡിന്‍റെ പ്രതിരോധ നിരക്ക്​ വീര്യം പകർന്ന സെർജിയോ റാമോസ് ഇനി ഫ്രഞ്ച്​ ഭീമൻമാരായ പി.എസ്​.ജിക്കായി പന്തുതട്ടും. രണ്ടുവർഷത്തെ കരാറാണ്​ റാമോസും പി.എസ്​.ജിയും തമ്മിൽ ഒപ്പുവെച്ചത്​​. റാമോസ്​ പി.എസ്​.ജിയിലേക്കെന്ന അഭ്യൂഹങ്ങൾ ശരിവെച്ച് ഇന്നാണ്​ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്​.

മഹത്തായ ക്ലബിനൊപ്പം ചേരുന്നതിൽ അഭിമാനമുണ്ടെന്നും പി.എസ്​.ജി ഉയർന്ന തലത്തിൽ സ്വയം തെളിയിച്ച ക്ലബാണെന്നും റാമോസ്​ പ്രതികരിച്ചു. ഈ യുഗത്തിലെ ഏറ്റവും മികച്ച താരത്തെ സ്വാഗതം ചെയ്യുന്നുവെന്നും എക്കാലത്തേയും മികച്ച പ്രതിരോധ ഭടൻമാരിൽ ഒരാളാ​ണ്​ റാമോസെന്നും പി.എസ്​.ജി ചെയർമാർ നാസർ അൽ ഖിലാഫി പറഞ്ഞു.

സ്​പാനിഷ്​ കാൽപന്തിൽ ഒരു യുഗം തുന്നിച്ചേർത്താണ്​ 16 വർഷങ്ങൾക്ക്​ ശേഷം റാമോസ് റയലിന്‍റെ​ പടിയിറങ്ങിയത്​. 35കാരനായ റാമോസ്​ റയലിന്‍റെ കുപ്പായത്തിൽ 671 മത്സരങ്ങളിലാണ്​ കളത്തിലിറങ്ങിയത്​. പ്രതിരോധനിര കാക്കു​േമ്പാഴും ഗോളുകൾ നേടുന്നതിൽ വൈദഗ്​ധ്യം കാത്തുസൂക്ഷിച്ച റാമോസ്​ 101 ഗോളുകളും തന്‍റെ പേരിലാക്കി. 22 കിരീടങ്ങളിലാണ്​ റയലിനൊപ്പം ​റാ​മോസ് മുത്തമിട്ടത്​. 2005 സെപ്​തംബറിലാണ്​ റാമോസ്​ റയൽ മാഡ്രിഡിലെത്തുന്നത്​. അതികായർ വാണിരുന്ന റയലിൽ പതിയെ സ്ഥിര സാന്നിധ്യമായ റ​ാമോസ്​ 2010ഓ​െട പ്രതിരോധനിരയുടെ അമരക്കാരനായി മാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGsergio ramos
News Summary - PSG confirm Ramos signing on two-year contract
Next Story