Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടടിച്ച് എംബാപ്പെ; ചാമ്പ്യൻസ് ലീഗ് ജയത്തോടെ തുടങ്ങി പി.എസ്.ജി; തോൽപിച്ചത് യുവന്‍റസിനെ (2-1)

text_fields
bookmark_border
UEFA Champions League
cancel

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ യുവന്‍റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് കാമ്പയിൻ തുടങ്ങി.

മത്സരത്തിന്‍റെ അഞ്ചാംമിനിറ്റിൽ എംബാപ്പെയിലൂടെ പി.എസ്.ജിയാണ് ആദ്യ ഗോൾ നേടിയത്. ഗോളിന് വഴിയൊരുക്കിയത് സൂപ്പർതാരം നെയ്മറും. ബോക്സിനകത്തേക്ക് യുവന്‍റസ് പ്രതിരോധത്തിനു മുകളിലൂടെ നെയ്മർ ഉയർത്തി നൽകിയ പന്ത് എംബാപ്പെ വലയിലെത്തിച്ചു. 22ാം മിനിറ്റിൽ എംബാപ്പെ ലീഡ് ഉയർത്തി. ബോക്സിനുള്ളിൽനിന്ന് അഷ്റഫ് ഹക്കീമി നൽകിയ പന്ത് എംബാപ്പെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചു.

53ാം മിനിറ്റിൽ മധ്യനിര താരം വെസ്റ്റേൺ മക്കെന്നിയാണ് യുവന്‍റസിന്‍റെ ആശ്വാസ ഗോൾ നേടിയത്. ഫിലിപ് കോസ്റ്റിക്കിന്‍റെ കോർണർ കിക്ക് തകർപ്പൻ ഹെഡറിലൂടെ താരം ഗോളാക്കുകയായിരുന്നു. ബാക്കിയുള്ള സമയങ്ങളിൽ പി.എസ്.ജി ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽതന്നെ ശക്തമായ ടീമിനെതിരെ വിജയം നേടാനായതിന്‍റെ ആവേശത്തിലാണ് പരിശീലകൻ ക്രിസ്റ്റോഫ് ഗ്ലാറ്റിയറും സംഘവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PSG 2-1 Juventus: UEFA Champions League
Next Story